4 March 2026, Wednesday

Related news

February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 24, 2026
February 23, 2026

പത്തനംതിട്ടയില്‍ അഞ്ച് വയസ്സ്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ

Janayugom Webdesk
പത്തനംതിട്ട
November 11, 2024 4:31 pm

പത്തനംതിട്ടയില്‍ 5 വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി. ജഡ്ജി എസ് ജയകുമാര്‍ ജോണാണ് പ്രതി രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യന്(26) വധശിക്ഷ വിധിച്ചത്. 2021ലാണ് കേസിനാസ്പദമായ സംഭവം. കുമ്പഴയില്‍ വാടക വീട്ടിലായിരുന്നു പ്രതിയും കുട്ടിയുടെ അമ്മയും താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള കുഞ്ഞിനെയാണ് ക്രൂര പീഡനത്തിന് ഇരയാക്കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 67 മുറിവുകളാണ് കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തിയത്. 

അമ്മയാണ് ശരീരത്തില്‍ നിരവധി മുറിവുകളോടെ കുഞ്ഞിനെ കണ്ടെത്തിയത്. ഇത് ചോദ്യം ചെയ്തതോടെ യുവതിയെയും ഇയാല്‍ മര്‍ദിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉടന്‍ തന്നെ അലക്സിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

Kerala State - Students Savings Scheme

TOP NEWS

March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.