
കുടക് ജില്ലയില്‍ ഭാര്യയെയും ഭാര്യയുടെ മുൻ ബന്ധത്തിലെ മകളെയും ഭാര്യയുടെ മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ. വയനാട് സ്വദേശി ഗിരീഷിനാണ് വിരാജ്‌പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് നടരാജ് വധശിക്ഷ വിധിച്ചത്. കൊലപാതകമുണ്ടായി എട്ടര മാസത്തിനകമാണ് അതിവേഗം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്.
മാർച്ച് 27നാണ് ഭാര്യ നാഗി (30), നാഗിയുടെ അഞ്ചുവയസ്സുള്ള മകൾ കാവേരി, നാഗിയുടെ അമ്മ ജയയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെ ഗിരീഷ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട നാഗിയുടെ രണ്ടാമത്തെ ഭർത്താവായ ഗിരീഷ് ഒരു വർഷത്തോളമായി അവരുടെ ഒപ്പം താമസിച്ചുവരികയായിരുന്നു.നാഗി മുൻ ഭർത്താവ് സുബ്രഹ്മണ്യനുമായി ബന്ധം തുടരുന്നെന്ന് കാട്ടി മദ്യപനായ ഗിരീഷ് ദിവസവും വഴക്കിടാറുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. പിന്നാലെ കൊലപാതകത്തിന് ശേഷം കേരളത്തിലെത്തിയ പ്രതിയെ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി പിടികൂടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.