
കൊല്ലം മേയറെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കരിക്കകം സ്വദേശി അജികുമാറാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. മത്സ്യ തൊഴിലാളിയായ സ്ത്രീയാണ് മേയറുടെ ഭർത്താവിനോട് ഒരാൾ കത്തിയുമായി വന്ന് മേയറുടെ വീട് അന്വേഷിച്ചെന്നും സൂക്ഷിക്കണമെന്ന് അറിയിച്ചത്. മേയറുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും വധഭീഷണി മുഴക്കിയ ആളുടെ സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. വധഭീഷണിയുടെ കാര്യം അറിഞ്ഞ് സഹോദരനും സുഹ്യത്തുക്കളും മേയർ ഹണി ബഞ്ചമിനെ വിളിച്ചിരുന്നു. തുടർന്നാണ് മേയർ കൊല്ലം സിറ്റി പോലീസ് കമ്മീഷണറെ വിവരമറിയിച്ചത്. ഇന്നലെ സ്ഥലത്ത് എത്തിയ പൊലീസ് സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചു മേയറുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്തു. അതേസമയം സി സി ടി വി ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തമായിരുന്നില്ല. പ്രതിയെ നേരിൽ കണ്ടവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.