17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 15, 2025
March 8, 2025
March 6, 2025
March 3, 2025
December 20, 2024
November 20, 2024
November 5, 2024
November 2, 2024
October 27, 2024
October 22, 2024

ഉദയനിധിയുടെ തലവെട്ടുന്നവര്‍ക്ക് 10 കോടി വാഗ്ദാനം ചെയ്ത് ഹിന്ദുത്വ സന്ന്യാസി

web desk
ലഖ്‌നൗ
September 4, 2023 8:55 pm

തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുത്വ സന്ന്യാസി. അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയാണ് ഇങ്ങനെയൊരു ആഹ്വാനം നടത്തിയിരിക്കുന്നത്. പ്രതീകാത്മകമായി ഉദയനിധിയുടെ തലവെട്ടുന്നതും അദ്ദേഹത്തിന്റെ ചിത്രം കത്തിക്കുന്നതുമായ വീഡിയോയും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ‘ഉദയനിധി മൂര്‍ദാബാദ്, ഡിഎംകെ നേതാ മൂര്‍ദാബാദ്’ എന്നാണിയാള്‍ വീഡിയോയിലൂടെ പറയുന്നത്.

സനാതനധര്‍മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പരാമര്‍ശം വംശഹത്യയാണെന്ന പ്രചരണത്തിലാണ് ബിജെപിയും സംഘ്പരിവാര്‍ സംഘടനകളും. ഇതിനിതിരെ ഉദയനിധിയും രംഗത്തെത്തിയിട്ടുണ്ട്. വംശഹത്യയല്ല താനുദ്ദേശിച്ചതെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നത് ബാലിശമാണെന്നും ഉദയനിധി പറഞ്ഞു. ‘കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് മോഡി പറയുന്നതിനര്‍ത്ഥം കോണ്‍ഗ്രസുകാരെയെല്ലാം കൊന്ന് തീര്‍ക്കണമെന്നാണോ? സനാതന ധര്‍മ്മത്തെ ഇല്ലാതാക്കണമെന്ന തന്റെ പ്രസ്താവനയും അങ്ങനെ തന്നെയേയുള്ളൂവെന്നും അദ്ദേഹം വിശദമാക്കി.

Eng­lish Sam­mury: Death threat against Udayanid­hi Stalin

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.