30 June 2024, Sunday
KSFE Galaxy Chits

തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി

Janayugom Webdesk
ന്യൂഡല്‍ഹി
June 22, 2024 11:38 am

തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. മരിച്ചവരില്‍ സ്ത്രീകളും ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തിയും ഉള്‍പ്പെടും. മെഥനോള്‍ കലര്‍ന്ന പായ്ക്കറ്റ് ചാരായം കുടിച്ചവരാണ് ദുരന്തത്തിൽപ്പെട്ടത്. മദ്യത്തിൽ മെഥനോൾ അടങ്ങിയിരുന്നതായി അറിഞ്ഞിരുന്നില്ലെന്ന്‌ മരിച്ചവരുടെ ബന്ധുക്കൾ പറഞ്ഞു. 

മദ്യം വാങ്ങി കഴിച്ചതിന് പിന്നാലെ വയറുവേദന, തലകറക്കം, കണ്ണെരിച്ചിൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു.കരുണാപുരത്ത്‌ ഉണ്ടായ വ്യാജമദ്യദുരന്തത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ്‌ മദ്രാസ്‌ ഹൈക്കോടതി ഉയർത്തിയത്‌. നഷ്ടമായ ജീവനുകൾക്ക്‌ ആര്‌ സമാധനം പറയുമെന്ന്‌ കോടതി ചോദിച്ചിരുന്നു.

സംഭവത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചുണ്ട്‌. റിട്ട. മദ്രാസ് ഹൈക്കോടതി ജഡ്ജി ​ബി ​ഗോകുൽദാസാണ് ദുരന്തം അന്വേഷിക്കുക. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം നൽകും. ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപയും നൽകും.

Eng­lish Summary:
Death toll ris­es to 55 in Tamil Nadu fake liquor disaster
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.