28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 27, 2024
September 27, 2024
September 26, 2024
September 26, 2024
September 23, 2024
September 22, 2024
September 22, 2024
September 20, 2024
September 14, 2024
September 13, 2024

റെമാല്‍ ചുഴലിക്കാറ്റില്‍ മരണം നാലായി

Janayugom Webdesk
ബംഗ്ലാദേശ് 
May 27, 2024 8:06 pm

ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും തീരപ്രദേശങ്ങളില്‍ വീശിയടിച്ച റെമാല്‍ ചുഴലിക്കാറ്റില്‍ മരണം നാലായി. ശക്തമായ കാറ്റില്‍ വൈദ്യുതി ലൈനുകള്‍ വിച്ഛേദിക്കപെടുകയും തൂണുകളും മരങ്ങളും കടപുഴകി വീഴുകയും ഓല മേഞ്ഞ വീടുകളുടെ മേൽക്കൂര തകരുകയും ചെയ്തു. ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും നിരവധി ആള്‍ക്കാരെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റിയത്. 

ബംഗ്ലാദേശില്‍ നിന്നും 800000ആള്‍ക്കാരെയും ഇന്ത്യയില്‍ നിന്ന് 1,10,000 ആള്‍ക്കാരെയും ദുരിതാശ്വാസ ക്യാമ്പിലേയക്ക് മാറ്റിയതായി അധികൃതര്‍ വ്യക്തമാക്കി . ബംഗ്ലാദേശിൽ ദുരുതാശ്വാസ ക്യാമ്പില്‍ പോകുന്നതിനിടെ ചുഴലിക്കാറ്റില്‍പെട്ട് രണ്ട് പേർ മരിച്ചതായി ദുരന്തനിവാരണ മേധാവി മിജാനൂർ റഹ്മാൻ പറഞ്ഞു. മഴയും ഉയർന്ന വേലിയേറ്റവും കാരണം തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. 

135 കിലോ മീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റ് ‚ബംഗ്ലാദേശിന്റെ തെക്കന്‍തുറമുഖമായ മോംഗ്ലയ്ക്കു സമീപമുള്ള ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ സാഗര്‍ ദ്വീപികള്‍ക്ക് ചുറ്റുമുള്ള പ്രദേശം കടന്നതായി ഇന്ത്യയിലെ കാലാവസ്ഥനിരീക്ഷകര്‍ വ്യക്തമാക്കി. രാത്രിയോട് കാറ്റ് കരതൊടുമെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ യാത്രകള്‍ തടസ്സപ്പെട്ടു. 

കൊടുങ്കാറ്റിനെ നേരിടാനായി 8000 ദുരുതാശ്വാസ ക്യാമ്പുകള്‍ സ്ഥാപിക്കുകയും 78,000 സന്നദ്ധപ്രവര്‍ത്തകരെ തയ്യാറാക്കുകയും ചെയ്തു. ഇന്ത്യൻ നാവികസേന കപ്പലുകൾ, വിമാനങ്ങൾ, മുങ്ങൽ വിദഗ്ധർ, മെഡിക്കൽ സപ്ലൈസ് എന്നിവ രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ട്. റെമാല്‍ ചുഴലിക്കാറ്റ് ഇന്ത്യയിലും ബംഗ്ലാദേശിലും കനത്തനാശനഷ്ടം വരുത്തി. അതേസമയം മരങ്ങൾ വീണും വൈദ്യുതി ലൈനുകൾ പൊട്ടിവീണും വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ പല തീരപ്രദേശങ്ങളും നഗരങ്ങളും ഇരുട്ടിലായി. കൊടുങ്കാറ്റിനെതുടര്‍ന്ന് കൊൽക്കത്തയില്‍ ഞായറാഴ്ച 50തിലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു കാറ്റിന്റെ ശക്തി കുറഞ്ഞതോടെ തിങ്കളാഴ്ച വിമാനങ്ങളുടെയും ട്രെയിനുകളുടെയും സര്‍വ്വീസ് പുനരാരംഭിച്ചു. 

Eng­lish Summary:Death toll ris­es to four in Cyclone Remal

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.