27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 24, 2025
April 24, 2025
April 22, 2025
April 21, 2025
April 20, 2025
April 19, 2025
April 16, 2025
April 12, 2025
April 12, 2025

മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം ആറായി

Janayugom Webdesk
താനെ
April 30, 2023 6:23 pm

മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം ആറായി. താനെ ജില്ലയിലെ ഭീവണ്ടി മേഖലയിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. കെട്ടിടത്തിന്റെ അടിയില്‍ കുടുങ്ങിയ 15 പേരെ രക്ഷപ്പെടുത്തി. സ്ഥലത്ത് എത്തിയ ദേശീയ ദുരന്ത നിവാരണസേനയും അഗ്നിരക്ഷാസേനയും കൂടുതല്‍ പേര്‍ കുടുങ്ങി കിടപ്പുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.

ശനിയാഴ്ച ഉച്ചക്കാണ് മൂന്നുനില കെട്ടിടം തകര്‍ന്ന് വീണത്. സംഭവത്തില്‍ കെട്ടിട ഉടമയായ ഇന്ദ്രപാല്‍ പട്ടേലിനെതിരെ നര്‍പോളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകടസ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായവും പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു.

Eng­lish Summary;Death toll ris­es to six due to build­ing col­lapse in Maharashtra
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.