5 February 2026, Thursday

Related news

February 5, 2026
January 14, 2026
November 14, 2025
November 8, 2025
September 22, 2025
August 21, 2025
February 17, 2025
January 3, 2025
July 5, 2024
May 9, 2024

ചൈനീസ് പട്ടം മൂലമുള്ള മരണങ്ങൾ കൊലപാതകമായി കണക്കാക്കും; നിരോധനം ഏർപ്പെടുത്തി യുപി സർക്കാർ

Janayugom Webdesk
ലഖ്‌നൗ
February 5, 2026 1:18 pm

ചൈനീസ് പട്ടം നൂലുകൾക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആഥിത്യനാഥാണ് നിരോധനം പ്രഖ്യാപിച്ചത്. സംസ്ഥാനവ്യാപകമായി റെയ്ഡുകൾ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. ചൈനീസ് പട്ടം മൂലമുണ്ടാകുന്ന ഏതൊരു മരണവും ഇനി കൊലപാതകമായി കണക്കാക്കുമെന്നും അറിയിച്ചു.

നിരോധനം ഉണ്ടായിരുന്നിട്ടും ചൈനീസ് പട്ടങ്ങള്‍ ഇപ്പോഴും വിപണികളിൽ ലഭ്യമാണ്. ഇതിനെക്കുറിച്ച് അന്വേഷിക്കാനും റെയ്ഡുകൾ നടത്താനും യോഗി ആദിത്യനാഥ് പൊലീസിന് നിര്‍ദേശം നല്‍കിയത്. നിയമവിരുദ്ധ പട്ടങ്ങള്‍ വിൽക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാനമൊട്ടാകെ പ്രത്യേക റെയ്ഡ് നടത്തുമെന്നും സംസ്ഥാനവ്യാപകമായുള്ള നടപടി ഉന്നത തലത്തിൽ അവലോകനം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലഖ്‌നൗവില്‍ ബൈക്ക് ഓടിക്കുന്നതിനിടെ ചൈനീസ് പട്ടത്തിന്‍റെ ചരട് കഴുത്തിൽ കുടുങ്ങി കഴിഞ്ഞദിവസം യുവാവ് മരിച്ചിരുന്നു. കഴുത്തിലെ ധമനികള്‍ മുറിഞ്ഞ് രക്തം വാര്‍ന്നാണ് 33കാരനായ മുഹമ്മദ് ഷോയിബ് മരിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്തുടനീളം സമാനമായ സംഭവങ്ങളിൽ ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.

പട്ടത്തിനായി സാധാരണ നൂലാണ് ഉപയോഗിക്കാറ്. എന്നാൽ ചൈനയിൽ നൈലോണിനൊപ്പം ലോഹപ്പൊടിയും ഉപയോഗിക്കുന്നു. അരികുകൾ മൂർച്ചയുള്ളതാക്കാൻ ഗ്ലാസും ഇരുമ്പ് പൊടിയും ഇതിൽ കലര്‍ത്തുന്നത്. ഇതാണ് പട്ടത്തിന്‍റെ ചരട് കഴുത്തില്‍ കുടുങ്ങിയുണ്ടാകുന്ന മരണങ്ങള്‍ക്ക് പ്രധാന കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.