പാലാരിവട്ടം വെണ്ണലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. അമ്മയും മകളും മകളുടെ ഭർത്താവിനേയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ശ്രീകല റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ (65 ), രജിത (35 ) രജിതയുടെ ഭർത്താവ് പ്രശാന്ത് (40 ) എന്നിവരാണ് മരിച്ചത്. രണ്ട് പേർ തൂങ്ങിയും രജിതയെ വിഷം കഴിച്ച നിലയിലുമാണ് കണ്ടത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തി.
പുലർച്ചെയുണർന്ന മകളാണ് അച്ഛനെ തൂങ്ങി മരിച്ച നിലയിൽ ആദ്യം കണ്ടത്. അടുത്ത മുറിയിൽ അമ്മയേയും മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയാണ് നിലവിളിച്ചുകൊണ്ട് അടുത്ത വീട്ടിലേക്ക് ഫോൺ ചെയ്തു വിവരം അറിയിച്ചത്.
വീടിന്റെ മുകളിലെ നിലയിലായിരുന്നു ഗിരിജയെ മരിച്ച നിലയിൽ കണ്ടത്. അയൽവാസി അറിയിച്ചതനുസരിച്ച് പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി പന്ത്രണ്ടും ആറും വയസുകാരായ മക്കളെ അടുത്ത വീട്ടിലേക്ക് മാറ്റുകയും മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് കാണിക്കുന്ന ആത്മഹത്യാ കുറിപ്പ് പ്രശാന്തിന്റെ മൃതദേഹത്തിനടുത്ത് നിന്നും കണ്ടെടുത്തു.
ഒരു കോടിയിലേറെ രൂപയുടെ കടമുണ്ടെന്നും വീട് വിറ്റ് കടം തീർക്കണമെന്നും കത്തിൽ പരാമർശിക്കുന്നു. ഇവർ നടത്തിയിരുന്ന പൊടിമില്ലിൽ നിന്ന് കാര്യമായ വരുമാനം ലഭിക്കാത്തതും വീട് വെച്ച വകയിൽ ഉണ്ടായിട്ടുള്ള കടവുമെല്ലാം ഇവരെ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നതായി പറയപ്പെടുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
English summary;Debt: Three members of the family killed
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.