26 June 2024, Wednesday
KSFE Galaxy Chits

Related news

June 10, 2024
May 31, 2024
May 16, 2024
May 6, 2024
April 18, 2024
April 17, 2024
March 22, 2024
March 18, 2024
March 17, 2024
March 16, 2024

പാര്‍ട്ടി കാര്യങ്ങള്‍ തീരുമാനിക്കുന്നത് ജനാധിപത്യപരമായി: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
June 10, 2024 10:13 pm

ജനാധിപത്യരീതിയിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടിയില്‍ പല പേരുകള്‍ ഉയര്‍ന്നുവരാം. അതെല്ലാം ചര്‍ച്ച ചെയ്താണ് കൂട്ടായി തീരുമാനമെടുക്കുന്നത്. സിപിഐ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അവകാശം സിപിഐക്ക് വിട്ടുതരണമെന്നും അതില്‍ മാധ്യമങ്ങള്‍ക്കുള്ള അമിതോല്‍ക്കണ്ഠ അംഗീകരിക്കുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കാനുള്ള തീരുമാനം എല്‍ഡിഎഫിന്റെ ഐക്യത്തിനുവേണ്ടി സിപിഐ(എം) ചെയ്ത വലിയ വിട്ടുവീഴ്ചയായി സിപിഐ കാണുന്നു. എല്‍ഡിഎഫിന്റെ താല്പര്യങ്ങളെയും ഐക്യത്തെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആ പാര്‍ട്ടി എടുത്ത രാഷ്ട്രീയ തീരുമാനം അങ്ങേയറ്റം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Summary:Deciding par­ty mat­ters demo­c­ra­t­i­cal­ly: Binoy Viswam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.