
നിക്കോളാസ് മഡുറോയുടെ അറസ്റ്റിലേക്ക് നയിച്ച യുഎസിന്റെ സൈനിക നടപടിയെ അപലപിച്ച് ന്യൂയോർക്ക് മേയർ സെഹ്റാൻ മംദാനി. ഒരു പരമാധികാര രാജ്യത്തിനെതിരായ ഏകപക്ഷീയമായ ആക്രമണത്തെ യുദ്ധപ്രഖ്യാപനം എന്ന് മംദാനി വിശേഷിപ്പിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ നേരിട്ടുള്ള സംഭാഷണത്തിൽ വെനസ്വേലയിലെ യുഎസ് ഇടപെടലിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.
ഒരു പരമാധികാര രാജ്യത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നത് യുദ്ധപ്രഖ്യാപനമാണ്, ഇത് ഫെഡറൽ, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. സാമൂഹിക മാധ്യമങ്ങളിൽ മംദാനി കുറിച്ചു. “ഭരണമാറ്റത്തിനായുള്ള ഈ നീക്കം വിദേശത്തുള്ളവരെ മാത്രമല്ല, ഈ നഗരം വീടായി കാണുന്ന ലക്ഷക്കണക്കിന് വെനസ്വേലൻ ഉൾപ്പെടെയുള്ള ന്യൂയോർക്കുകാരെയും നേരിട്ട് ബാധിക്കുന്നു. അവരുടെ സുരക്ഷയിലും എല്ലാ ന്യൂയോർക്കുകാരുടെയും സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുമെന്നും മംദാനി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.