4 January 2026, Sunday

Related news

December 16, 2025
October 8, 2025
October 5, 2025
September 12, 2025
July 30, 2025
July 29, 2025
July 17, 2025
July 16, 2025
July 8, 2025
June 21, 2025

യശ്വന്ത്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയുടെ അഴുകിയ മൃതദേഹം; വീപ്പയ്ക്കുള്ളില്‍ തുണി നിറച്ച നിലയില്‍

Janayugom Webdesk
ബംഗളുരു
January 4, 2023 7:28 pm

ബംഗളൂരുവിലെ യശ്വന്ത്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ പ്ലാറ്റ്‌ഫോം നമ്പര്‍ ഒന്നില്‍ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വീപ്പയ്ക്കുള്ളില്‍ മൃതദേഹം ആക്കിയ ശേഷം വസ്ത്രങ്ങള്‍ മുകളില്‍ കുത്തിനിറച്ചിരുന്നു. മൃതദേഹം കണ്ടയുടന്‍ തന്നെ ശുചീകരണ തൊഴിലാളികള്‍ റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തി. ഏകദേശം 20 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീയാണ് മരിച്ചതെന്ന് അധികൃതര്‍ പറയുന്നു. അതേസമയം ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ദക്ഷിണ റെയില്‍വേ ബെംഗളൂരു ഡിവിഷന്‍ അഡീഷണല്‍ മാനേജര്‍ കുസുമ ഹരിപ്രസാദ് പറഞ്ഞു.

Eng­lish Summary;Decomposing body of woman inside bar­rel at Ban­ga­lore rail­way station
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.