19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 18, 2024
November 18, 2024

അപകീര്‍ത്തിക്കേസ്; രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളിയ ജഡ്ജിയെ മാറ്റാന്‍ സുപ്രീം കോടതി കൊളീജിയം

Janayugom Webdesk
ന്യൂഡല്‍ഹി
August 11, 2023 9:11 am

‘മോദി’ പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള സൂറത്ത് മജിസ്‌ട്രേറ്റ് കോടതി വിധിക്ക് സ്റ്റേ നിഷേധിച്ച ജസ്റ്റിസ് ഹേമന്ദ് എം പ്രച്ഛക് അടക്കം ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്ജിമാരെ സ്ഥലം മാറ്റാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ഹേമന്ദിനെ പറ്റ്‌ന ഹൈക്കോടതിയിലേക്കു മാറ്റാനാണു ശുപാര്‍ശ. ഗുജറാത്ത് കലാപത്തിലെ വ്യാജ തെളിവുകേസില്‍ എഫ്‌ഐആര്‍ ഒഴിവാക്കാനുള്ള ടീസ്റ്റ സെതല്‍വാദിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുനിന്ന ജസ്റ്റിസ് സമിര്‍ ദാവെ, ശിക്ഷ ഒഴിവാക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയ ജസ്റ്റിസ് ഗീതാ ഗോപി എന്നിവരുടെ പേരും സ്ഥലംമാറ്റ ശുപാര്‍ശാ പട്ടികയിലുണ്ട്. രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് വന്നതിന്റെ തലേന്ന് മൂന്നിനു ചേര്‍ന്ന കൊളീജിയത്തിന്റേതാണ് ശുപാര്‍ശ. ജാമ്യം ലഭിക്കാവുന്ന അപകീര്‍ത്തിക്കേസില്‍ പരാമവധി ശിക്ഷ വിധിച്ചതിലെ യുക്തിയും സ്റ്റേ അനുവദിക്കാത്തതിലുള്ള ന്യായവും വ്യക്തമാക്കുന്നതില്‍ ഗുജറാത്ത് ഹൈക്കോടതി പരാജയപ്പെട്ടെ്ു രാഹുലിന് അനുകൂലമായ വിധിയില്‍ സുപ്രീം കോടതി പരാമര്‍ശിച്ചിരുന്നു.

eng­lish sum­ma­ry; defama­tion case; Supreme Court col­legium to change judge who reject­ed Rahul Gand­hi’s petition

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.