28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 25, 2025
April 23, 2025
April 22, 2025
April 20, 2025
April 19, 2025
April 19, 2025
April 17, 2025
April 16, 2025
April 15, 2025
April 12, 2025

സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: നടന്‍ ടൊവിനോയുടെ പരാതിയില്‍ കേസെടുത്തു

Janayugom Webdesk
കൊച്ചി
August 13, 2023 11:29 am

നടന്‍ ടൊവിനോ തോമസിന്റെ പരാതിയില്‍ കേസെടുത്ത് പനങ്ങാട് പൊലീസ്. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നതാണ് കേസ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടനെ അപകീര്‍ത്തിപ്പെടുത്തിയത്. പരാതി ഡിസിപിക്കാണ് നല്‍കിയത്.

നടനെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതായും പരാതിയില്‍ പറയുന്നുണ്ട്. കൂടാതെ പരാതിക്കൊപ്പം അതിന് ആസ്പദമായ ലിങ്കും നല്‍കിയിട്ടുണ്ട്. പരാതിയിന്മേല്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മലയാളത്തിലെ മുന്‍നിര നായകന്‍മാരിലേക്ക് തന്റെ പ്രയത്‌നത്താല്‍ കടന്നുവന്ന നടനാണ് ടൊവിനോ. കേരളം കണ്ട പ്രളയത്തെ മുന്‍നിര്‍ത്തി മലയാളത്തില്‍ പുറത്തിറങ്ങിയ ‘2018’ എന്ന ചലച്ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. കൊവിഡും മറ്റ് സാമ്പത്തിക പ്രതിസന്ധികളും കാരണം തകര്‍ന്നുപോയ മലയാള ചലച്ചിത്രം ശാഖയെ സമ്പന്നമാക്കിയ ചിത്രമായിരുന്നു 2018.

Eng­lish sum­ma­ry; Defama­tion through social media: Case filed against actor Tovino

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.