19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
November 12, 2024
November 11, 2024
November 10, 2024
November 9, 2024
November 7, 2024
October 30, 2024
September 29, 2024
September 17, 2024
September 11, 2024

അമിത് ഷായ്ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം;കോടതിയിലെത്തിയ രാഹുലിന് ജാമ്യം

Janayugom Webdesk
ന്യൂഡല്‍ഹി
February 20, 2024 12:19 pm

അമിത്ഷായ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിഎംപിക്ക് ജാമ്യം അനുവദിച്ച് കോടതി.സുൽത്താൻപൂർ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുലിനെതിരെ പരാതി നൽകിയത്.ഭാരത് ജോ‍ഡ് ന്യായ് യാത്രക്കിടെയാണ് രാഹുൽ കോടതിയിൽ ഹാജരായത്.

കോടതി ജാമ്യം അനുവദിച്ചതോടെ രാഹുൽ ഗാന്ധി കോടതിയിൽ നിന്നും മടങ്ങി.2018 നിയമസഭ തെര‍ഞ്ഞെടുപ്പിനിടെ കർണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര മാനനഷ്ട കേസ് നൽകിയത്.

അമേഠിയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നു പോകുമ്പോഴാണ് രാഹുൽ കോടതിയിൽ ഹാജരായത്. നേരത്തെ കേസിൽ സമൻസ് അയച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധി ഹാജരായിരുന്നില്ല.

Eng­lish Summary:
Defam­a­to­ry remarks against Amit Shah; Rahul grant­ed bail after reach­ing court

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.