6 December 2025, Saturday

Related news

November 29, 2025
November 23, 2025
November 21, 2025
November 20, 2025
November 8, 2025
October 14, 2025
October 10, 2025
September 24, 2025
September 24, 2025
September 17, 2025

സമൂഹമാധ്യമത്തില്‍ അപകീർത്തി പരാമർശം; പരാതി നൽകി ഗാംഗുലിയുടെ ഭാര്യ ഡോണ

Janayugom Webdesk
കൊല്‍ക്കത്ത
November 29, 2025 10:07 am

സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തി പരാമര്‍ശം നടത്തിയതില്‍ പൊലീസില്‍ പരാതി നല്‍കി ഒഡീസി നര്‍ത്തകിയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ഭാര്യയുമായ ഡോണ ഗാംഗുലി. ഠാക്കൂര്‍പുക്കൂര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണമാരംഭിച്ചു.ശരീരാധിക്ഷേപം നടത്തിയെന്നും സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നുമാണ് ബുധനാഴ്ച നല്‍കിയ പരാതിയിലുള്ളത്. ഇവയുടെ സ്‌ക്രീന്‍ഷോട്ടുകളും പോലീസിന് കൈമാറിയിട്ടുണ്ട്.
കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലിലെ ഡോണ ഗാംഗുലിയുടെ നൃത്തപ്രകടനവുമായി ബന്ധപ്പെട്ടാണ് ഫെയ്‌സ്ബുക്ക് പേജില്‍ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നിലുള്ളവരെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പരാതി. അധിക്ഷേപ പോസ്റ്റുകള്‍ക്ക് പിന്നിലുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. 

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.