വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍നിന്നും മാറ്റി നിര്‍ത്തുവാനുള്ള ശ്രമങ്ങളള്‍ക്ക് ആക്കം കൂട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍. ബീഹാര്‍ മുഖ്യമന്ത്രിയും, ജെഡിയു നേതാവുമായ നിതീഷ്കുമാറും, ഉപ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവും കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐതിഹാസിക കൂടിക്കാഴ്ചയാണ് നടന്നതെന്ന് ചര്‍ച്ചക്ക് ശേഷം കോണ്‍ഗ്രസ് പ്രസിഡന്‍റ് ഖാര്‍ഗെ പറഞ്ഞു.
എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ച് നില്‍ക്കണമെന്ന് അദ്ദേഹംവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നേതാക്കള്‍ പറഞ്ഞു.ഇതു ചരിത്രപരമായ കൂടിക്കാഴ്ചയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മത്സരിക്കുമെന്നും കോണ്‍ഗ്രസ് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.പരമാവധി പാര്‍ട്ടികളെ പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാക്കും. ഇതൊരു ആശയപോരാട്ടമാണെന്നും എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യത്തിലേക്ക് സമാനമനസ്‌കരായ എല്ലാ പാര്‍ട്ടികളേയും കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങുമെന്ന് നിതീഷ് വ്യക്തമാക്കി. ഖാര്‍ഗെയുടെ വസതിയില്‍ വച്ചായിരുന്നു നിര്‍ണായക ചര്‍ച്ചകള്‍.
English Summary:Defeat BJP; Nitish Kumar, Tejashwi Yadav hold talks with Mallikarjun Kharge
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.