21 June 2024, Friday

Related news

June 17, 2024
June 17, 2024
June 17, 2024
June 16, 2024
June 16, 2024
June 14, 2024
June 12, 2024
June 9, 2024
June 9, 2024
June 6, 2024

ശ്രാവസ്തിയിലും തോല്‍വി: ബിജെപിക്ക് ഇരട്ടപ്രഹരം

Janayugom Webdesk
ഫൈസാബാദ്
June 5, 2024 10:21 pm

രാമക്ഷേത്രം നിലനില്‍ക്കുന്ന അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് മറ്റൊരു പ്രഹരം കൂടി. ഫൈസാബാദിനോട് ചേര്‍ന്നുകിടക്കുന്ന ശ്രാവസ്തിയിലും ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു.
അയോധ്യയിൽ രാമക്ഷേത്ര ട്രസ്റ്റിന്റെ തലവനായ നൃപേന്ദ്ര മിശ്രയുടെ മകൻ സാകേത് മിശ്രയാണ് ശ്രാവസ്തിയിലെ സ്ഥാനാര്‍ത്ഥിയെന്നത് ബിജെപിക്ക് വന്‍ തിരിച്ചടിയായി. രാമക്ഷേത്രവുമായി 100 കിലോമീറ്റര്‍ മാത്രം ദൂരമാണ് ശ്രാവസ്തിയിലേക്കുള്ളത്. എസ‌്പിയുടെ രാം ശിരോമണി വർമ ശ്രാവസ്തിയിൽ സാകേത് മിശ്രയെ പരാജയപ്പെടുത്തിയപ്പോൾ ഫൈസാബാദിൽ ലല്ലു സിങ്ങിനെ അവധേഷ് പ്രസാദ് തോല്പിക്കുകയായിരുന്നു.

2024 ജനുവരിയിൽ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയശേഷം വലിയ ആത്മവിശ്വാസത്തിലായിരുന്നു ബിജെപി. അതിനെ തകിടം മറിച്ചുകൊണ്ടായിരുന്നു ഉത്തര്‍പ്രദേശില്‍ ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റം. പരാജയത്തിന് കാരണക്കാര്‍ മോഡിയും ആദിത്യനാഥുമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അവരുടെ മോശം ഭരണമാണ് പരാജയത്തിന് കാരണം. അയോധ്യയിലെ ജനങ്ങളും വ്യാപാരികളും ബിജെപിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ക്ഷേത്രം നിര്‍മ്മിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണ്, എന്നാൽ ജനങ്ങള്‍ ബിജെപിയെ മടുത്തുവെന്നും അയോധ്യയിലെ വ്യാപാരി സംഘടനയുടെ ചെയർപേഴ്‌സൺ രാകേഷ് യാദവ് പറഞ്ഞു. ക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി വികസനത്തിന്റെ പേരില്‍ കടകൾ തകർത്ത് പാവപ്പെട്ട കച്ചവടക്കാരുടെ വരുമാനം ഇല്ലാതാക്കി. നഷ്ടപരിഹാരം തരാതെ വ‌ഞ്ചിച്ചു. ഇത് വ്യാപാരികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ഫൈസാബാദില്‍ പരാജയപ്പെട്ടത് തന്റെ പോരായ്മ കൊണ്ടാണെന്ന് ബിജെപി സ്ഥാനാർത്ഥി ലല്ലു സിങ് പറഞ്ഞു. ജനങ്ങളുടെയും അയോധ്യയുടെയും അന്തസ് സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്നും തനിക്ക് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ എന്നെക്കുറിച്ച് ആത്മപരിശോധന നടത്തുമെന്നും ലല്ലു സിങ് പറഞ്ഞു. രണ്ടു തവണയായി ഫൈസാബാദിനെ പ്രതിനിധാനം ചെയ്യുന്ന ലല്ലു സിങ്ങിനെതിരെ മണ്ഡലത്തിലെ എംഎൽഎയായ അവധേഷ് പ്രസാദിനെ സമാജ്‌വാദി പാർട്ടി കളത്തിലിറക്കുകയായിരുന്നു. 54,567 വോട്ടുകള്‍ക്കാണ് ലല്ലു സിങ്ങിന്റെ തോല്‍വി. അതേസമയം, ബിജെപി സർക്കാർ വീടുകളോ കടകളോ തകർത്തവരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് പ്രസാദ് പറഞ്ഞു. 

Eng­lish Summary:Defeat in Sravasti too: Dou­ble blow for BJP
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.