22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

തൃശൂരിലെ തോല്‍വി: പാപഭാരം കഴുകികളയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Janayugom Webdesk
തിരുവനന്തപുരം
August 12, 2024 11:09 am

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. തൃശൂര്‍ മണ്ഡലത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പാപഭാരം കഴുകി കളയണം. തോല്‍വിയുടെ ഭാരം മറികടക്കാനുള്ള സുവര്‍ണാസരമാണ് ചേലക്കരയെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

പുറത്തു നിന്നുള്ളവര്‍ തോല്‍വിയുടെ പേരില്‍ തൃശൂരിലെ നേേതാക്കളെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് നോക്കി കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആ പാപഭാരം മറികടക്കാനുള്ള ശ്രമം നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. 

കോൺഗ്രസ് തൃശ്ശൂർ ജില്ലാ നേതൃ ക്യാമ്പിലായിരുന്നു അദ്ദേഹത്തിനി‍റെ മുന്നറിയിപ്പ് . തൃശ്ശൂരിലെ തോൽവിയെ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ ഉചിത നടപടി ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Eng­lish Summary:
Defeat in Thris­sur: Oppo­si­tion leader VD Satheesan wants to wash away the bur­den of sin

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.