
ഇന്ത്യയുടെ ലോക ചെസ് ചാമ്പ്യന്‍ ഡി ഗുകേഷിനെ തോല്പിച്ച ശേഷം താരത്തിന്റെ രാജാവിനെ കാണികൾക്കിടയിലേക്ക് വലിച്ചെറിഞ്ഞ് യുഎസ് ഗ്രാൻഡ് മാസ്റ്റർ ഹികാരു നകാമുറ വിവാദത്തില്‍. ചെക്ക്‌മേറ്റ്: യുഎസ്എ‑ഇന്ത്യ ചെസ് ടൂര്‍ണമെന്റിലാണ് സംഭവം.
നകാമുറ ഗുകേഷിനെ 5–0നാണ് തോല്പിച്ചത്. ‘മത്സരം ജയിക്കുമ്പോള്‍ താന്‍ ഇത്തരത്തില്‍ ആഘോഷിക്കാറുണ്ട്. ആഘോഷം നേരത്തെ ആസൂത്രണം ചെയ്തതാണ്. ആരാധകർക്ക് അത് ഇഷ്ടപ്പെട്ടെന്ന് കരുതുന്നു’ നകാമുറ മത്സരത്തിന് ശേഷം പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരുള്‍പ്പെടെയുള്ളവര്‍ താരത്തെ വിമര്‍ശിച്ച് രംഗത്തെത്തി. ഒരു പ്രകോപനവുമില്ലാതെ നകാമുറ അത്തരമൊരു പ്രവര്‍ത്തി ചെയ്തത് കാണികളെയും അമ്പരപ്പിച്ചിരുന്നു. എന്നാല്‍ ആര് പ്ലാന്‍ ചെയ്തതാണെങ്കിലും അത്അ ശ്ലീലമായിരുന്നുവെന്ന് മുന്‍ ചെസ് താരം വ്ലാഡിമിര്‍ ക്രാംനിക് പറഞ്ഞു. നകാമുറയുടെ നടപടി ആധുനിക ചെസിനെ അപമാനിക്കുന്ന തരത്തിലായിപ്പോയെന്നും വ്ലാഡിമിര്‍ പറഞ്ഞു. എന്നാല്‍ സംഘാടകർ പറഞ്ഞതുകൊണ്ടാണ് അദ്ദേഹം ഗുകേഷിനോട് അങ്ങനെ ചെയ്തതെന്നും അല്ലാതെ ബഹുമാനാക്കുറവല്ലെന്നും ചെസ് വിദഗ്ധന്‍ ലെവി റോസ്മാൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.