4 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 3, 2024
October 3, 2024
October 3, 2024
October 3, 2024
October 3, 2024
October 3, 2024
October 3, 2024
October 3, 2024
October 3, 2024
October 3, 2024

ഹരിശ്രീ അശോകന്‍റെ പഞ്ചാബി ഹൗസ് നിര്‍മിച്ചതില്‍ അപാകത;17.83 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കോടതി

Janayugom Webdesk
കൊച്ചി
August 2, 2024 4:13 pm

മലയാളികളുടെ പ്രിയങ്കരനായ ഹാസ്യതാരം ഹരിശ്രീ അശോകന്‍ തന്‍റെ വീടിന് പേരിട്ടിരിക്കുന്നത് പഞ്ചാബി ഹൗസ് എന്നാണ്.ഇപ്പോഴിതാ പഞ്ചാബി ഹൗസ് നിര്‍മിച്ചപ്പോള്‍ അപാകതയുണ്ടായതിനെ തുടര്‍ന്ന് അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിരിക്കുകയാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.വീട് നിര്‍മ്മിക്കുന്ന സമയത്ത് എറണാകുളത്തെ ടൈല്‍സ് സെന്‍ററില്‍ നിന്നാണ് ഹരിശ്രീ അശോകന്‍ ടൈല്‍സ് വാങ്ങിയത്.2.75 ലക്ഷം രൂപയാകുകയും ചെയ്തിരുന്നു.വീടിന്‍റെ പണി കഴിഞ്ഞ് അധിക നാളുകള്‍ കഴിയും മുന്‍പ് തന്നെ ടൈലിന്‍റെ നിറം മങ്ങുകയും വിടവുകളില്‍ നിന്ന് വെള്ളം വരാന്‍ തുടങ്ങുകയും ചെയ്തു.

ടൈലുകള്‍ പതിപ്പിക്കുന്ന ജോലികൾ സ്ഥാപനത്തെ ഏൽപ്പിച്ചത് ഒരു ലക്ഷം രൂപയ്ക്കാണ്. മറ്റ് രണ്ടു സ്ഥാപനങ്ങളുടെ ശുപാര്‍ശയിലാണ് കരാര്‍ ഏല്‍പ്പിച്ചത്.ടൈലിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി അശോകന്‍ ടൈല്‍ പതിപ്പിച്ച സ്ഥാപനത്തെ സമീപിച്ചെങ്കിലും നിര്‍മാണത്തിലെ അപാകതയാണെന്ന് ചൂണ്ടിക്കാട്ടി അവര്‍ കയ്യൊഴിയുകയായിരുന്നു.തുടര്‍ന്ന് ടൈലുകള്‍ നല്‍കിയ സ്ഥാപങ്ങളെ സമീപിച്ചെങ്കിലും മാറ്റി  നല്‍കാമെന്ന് ഉറപ്പ് നല്‍കിയതല്ലാതെ മാറ്റിക്കൊടുത്തില്ല.പിന്നീട് അശോകന്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.ഹരിശ്രീ അശോകന് ടൈൽസ് വിറ്റ സ്ഥാപനം, ടൈൽസ് ഇറക്കുമതി ചെയ്ത കമ്പനി, ടൈൽസ് ഹരിശ്രീ അശോകന്റെ വീട്ടിൽ പതിപ്പിച്ച കരാര്‍ സ്ഥാപനം എന്നിവരാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.ഇതിൽ ടൈൽസ് പതിപ്പിച്ച കരാർ സ്ഥാപനം മാത്രം 1658641 രൂപ നൽകണം.കൂടാതെ, എതിർകക്ഷികൾ എല്ലാവരും കൂടി ഒരു ലക്ഷം രൂപയും കോടതി ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നൽകാനും കോടതി നിര്‍ദ്ദേശിച്ചു.ഉൽപ്പന്നം വാങ്ങിയതിന്റെ രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉൽപ്പന്നത്തിന്റെ ന്യൂനത സംബന്ധിച്ച് യാതൊരു തെളിവുകളുമില്ലെന്നും വാറന്‍റിയുമായി ബന്ധപ്പെട്ട രേഖകളില്ലെന്നും എതിര്‍കക്ഷികള്‍ കോടതിയെ അറിയിച്ചു.എന്നാൽ, ധാർമികമല്ലാത്ത വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേർചിത്രമാണ് എതിർകക്ഷികള്‍ കാണിച്ചതെന്നു കാട്ടി കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

Eng­lish Summary;Defect in the con­struc­tion of Har­ishree Ashok’s Pun­jabi House; Court announces com­pen­sa­tion of Rs 17.83 lakh

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.