24 December 2024, Tuesday
KSFE Galaxy Chits Banner 2

വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ 
പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍

Janayugom Webdesk
December 14, 2021 7:36 pm

മാന്നാർ: വീട്ടിൽ ആരുമില്ലാതെ ഇരുന്ന സമയത്ത് അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല തൃപ്പെരുംതുറ നന്ദു ഭവനത്തിൽ പ്രവീൺ (40) ആണ് പിടിയിലായത്.

കഴിഞ്ഞ 12ന് ഉച്ചക്ക് ശേഷം വീട്ടിനുള്ളിൽ കിടന്നുറങ്ങിയ വീട്ടമ്മയെ വീടുനുള്ളിൽ അതിക്രമിച്ചു കയറി അക്രമിച്ച ശേഷം പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മ ബഹളം വെച്ചതിനെ തുടർന്ന് ആളുകൾ ഓടി കൂടിയപ്പോളേക്കും പ്രതി രക്ഷപ്പെട്ടു. തുടർന്ന് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

2018ൽ തിരുവനന്തപുരത്ത് നിന്ന് പരിചയപ്പെട്ട് കൂട്ടിക്കൊണ്ട് വന്ന സ്ത്രീയെ വലിയ പെരുമ്പുഴ പാലത്തിൽ നിന്ന് അച്ചൻകോവിൽ ആറ്റിലേക്ക് തള്ളിയിട്ട ശേഷം ഒന്നര ലക്ഷം രൂപയോളം തട്ടിയെടുത്തത് ഉൾപ്പടെയുള്ള നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പ്രവീൺ എന്ന് പോലീസ് പറഞ്ഞു. മാന്നാർ പോലീസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ. ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ഹരോൾഡ് ജോർജ്, എസ് ഐ ജോൺ തോമസ്, ജി എസ് ഐ ജോസി, സിവിൽ പോലീസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, ജഗദീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

TOP NEWS

December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.