23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 15, 2024
October 17, 2024
October 12, 2024
October 11, 2024
October 7, 2024
September 22, 2024
September 19, 2024
September 18, 2024
September 17, 2024

മന്‍കി ബാത്ത് ശ്രവിച്ചില്ല; വിദ്യാര്‍ത്ഥികള്‍ക്ക് പിഴ

Janayugom Webdesk
ഡെറാഡൂണ്‍
May 5, 2023 8:15 pm

ഡെറാഡൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റേഡിയോ പരിപാടിയായ മൻ കി ബാത്ത് കേൾക്കാത്ത വിദ്യാർത്ഥികൾക്ക് പിഴ ചുമത്തി.
100 രൂപ പിഴ ഈടാക്കിയാണ് സ്‌കൂൾ മാനേജ്‌മെന്റ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഉത്തരവിറക്കിയിട്ടുള്ളത്. സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് എജ്യൂക്കേഷൻ ഓഫിസർക്ക് നാഷണൽ അസോസിയേഷൻ ഫോർ പാരന്റ്സ് ആന്റ് സ്റ്റുഡന്റ്സ് റൈറ്റ്‌സ് ദേശീയ പ്രസിഡന്റ് ആരിഫ് ഖാൻ കത്തയച്ചു.
ഞായറാഴ്‌ച മൻ കി ബാത്ത് പരിപ്പാടി കേള്‍ക്കാനായി സ്‌കൂളിൽ എത്താത്ത കുട്ടികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. അല്ലാത്തപക്ഷം 100 രൂപ പിഴ ഈടാക്കുമെന്നും ഡെറാഡൂണിലെ ജിആർഡി നിരഞ്ജൻപൂർ അക്കാദമി ഉത്തരവിട്ടു. ഈ ഉത്തരവിന്റെ സ്‌ക്രീൻഷോട്ട് രക്ഷിതാക്കള്‍ പങ്കുവച്ചിട്ടുണ്ട്.
മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് നോട്ടീസ് നൽകിയിട്ടുണ്ട്. നിലപാട് അറിയിക്കാത്ത പക്ഷം വിദ്യാർത്ഥികളിൽ നിന്ന് പിഴ ഈടാക്കുമെന്ന് ഉത്തരവിട്ടതായി വ്യക്തമാകുന്നുവെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ ഓഫിസർ പ്രദീപ് കുമാർ പറഞ്ഞു. മോഡിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് ഏപ്രിൽ 30ന് 100 എപ്പിസോഡുകൾ പൂർത്തിയാക്കിയിരുന്നു. നൂറാം എപ്പിസോഡ് ആയതിനാൽ രാജ്യത്തെ സ്‌കൂളുകൾ ഉൾപ്പെടെ പലയിടത്തും പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

eng­lish sum­ma­ry: Dehradun: Stu­dents report­ed­ly fined for not lis­ten­ing to PM Mod­i’s ‘Mann Ki Baat’
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.