7 November 2024, Thursday
KSFE Galaxy Chits Banner 2

അഴിമതിക്ക് വഴിയൊരുക്കുന്നത് നടപടികളിലെ കാലതാമസം: മന്ത്രി ജി ആര്‍ അനില്‍

Janayugom Webdesk
കൊച്ചി
May 15, 2023 8:39 pm

തീരുമാനമെടുക്കുന്നതിലെ കാലതാമസമാണ് പലപ്പോഴും അഴിമതിക്ക് വഴിതെളിക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ- ഉപഭോക്തൃ കാര്യമന്ത്രി അഡ്വ. ജി ആർ അനിൽ. തടസങ്ങളില്ലാതെ സമയബന്ധിതമായി തീരുമാനമെടുക്കുന്നതിലൂടെ ക്രമക്കേടുകൾ ഒഴിവാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. സപ്ലൈകോയിലെ എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് (ഇആർപി), ഇ‑ഓഫിസ് സംവിധാനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സ്കൂൾ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായിരുന്നു.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി പി എം അലി അസ്ഗർ പാഷ മുഖ്യപ്രഭാഷണം നടത്തി. സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, നഗരസഭ കൗൺസിലർ ബിന്ദു ശിവൻ, സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, മണി സി, കെ എസ് ഷൈജു, സുരേഷ് മുഖത്തല, എൻഎ മണി, ആർ വിജയകുമാർ, ആർ വിസതീഷ് കുമാർ, ഷിജു കെ തങ്കച്ചൻ, സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ പി ടി സൂരജ് എന്നിവർ സംസാരിച്ചു.

eng­lish summary;Delay in action leads to cor­rup­tion: Min­is­ter GR Anil
you may also like this video;

TOP NEWS

November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.