
ഡൽഹി ആസിഡ് ആക്രമണ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിനായില്ല. ഡൽഹി യൂണീവേഴ്സിറ്റി വിദ്യാർത്ഥിനിക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. എന്നാൽ ഇതുവരെയായിട്ടും പ്രതികളെ പിടികൂടിയിട്ടില്ല.
അക്രമശേഷം രക്ഷപ്പെട്ട പ്രതികളായ ജിതേന്ദർ, അർമാൻ, ഇഷാൻ എന്നിവർ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ സിസിടിവി ദൃശ്യം പരിശോധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. ജിതേന്ദർ ഒന്നര വർഷമായി പെൺകുട്ടിയെ ശല്യം ചെയ്യുന്നുവെന്നും വിവരമുണ്ട്. ഇക്കാര്യം ജിതേന്ദറിന്റെ ഭാര്യയോട് പെൺകുട്ടി പറഞ്ഞിരുന്നു. എന്നിട്ടും ശല്യം ചെയ്യൽ തുടർന്നു.
കഴിഞ്ഞ മാസം ഇത് സംബന്ധിച്ച് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിന്റെ ഭാഗമായാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു. ജിതേന്ദറിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. അതേസമയം ഇവരുപയോഗിച്ച ബെെക്കും പൊലീസിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. തനിക്ക് നീതി കിട്ടണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. പെൺ കുട്ടിയുടെ കെെയക്കാണ് പൊള്ളലേറ്റിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.