
രാജ്യതലസ്ഥാനത്തെ വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി നിർണായക നടപടിയുമായി സുപ്രീംകോടതി. പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും പതിനഞ്ച് വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും നിരോധിക്കാൻ കോടതി അനുമതി നൽകി. ബിഎസ്-III വരെയുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
നേരത്തെ ഇത്തരം വാഹനങ്ങൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തിയാണ് കോടതി പുതിയ നിർദ്ദേശം നൽകിയത്. ഡൽഹി സർക്കാരിന്റെ അഭ്യർത്ഥനയും അമിക്കസ് ക്യൂറിയുടെ പിന്തുണയും പരിഗണിച്ചാണ് ഈ തീരുമാനം. സ്കൂളുകളിൽ കായിക മത്സരങ്ങളും പരിശീലനങ്ങളും ഇപ്പോഴും നടക്കുന്നുണ്ടെന്ന അമിക്കസ് ക്യൂറിയുടെ ആശങ്കയോട്, മലിനീകരണം നിയന്ത്രിക്കാൻ പ്രായോഗികമായ നിർദ്ദേശങ്ങൾ മാത്രമേ നൽകാൻ സാധിക്കൂ എന്ന് കോടതി പ്രതികരിച്ചു.
ശൈത്യം കനത്തതോടെ ഡൽഹിയിൽ വായുമലിനീകരണം അതീവ ഗുരുതരമായി തുടരുകയാണ്. കനത്ത പുകമഞ്ഞ് കാരണം കാഴ്ചപരിധി പൂജ്യത്തിലെത്തിയത് വ്യോമ, റെയിൽ, റോഡ് ഗതാഗതത്തെ പൂർണ്ണമായും ബാധിച്ചിരിക്കുകയാണ്. ഗതാഗത തടസ്സങ്ങൾക്കൊപ്പം വായുനിലവാരം മോശമാകുന്നത് നഗരവാസികളുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.