26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 20, 2024
December 20, 2024

ഡല്‍ഹി വായുമലിനീകരണം; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
November 25, 2024 6:19 pm

ഡല്‍ഹി വായു മലിനീകരണത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. വായു മലിനീകരണം ഇത്ര രൂക്ഷമായ തോതിൽ വർധിച്ചിട്ടും നാലാംഘട്ട നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ എന്തുകൊണ്ട് ഇവിടെ കര്‍ശനമായി നടപ്പിലാക്കുന്നില്ലെന്ന് കോടതി ചോദിച്ചു.
ഇവിടെ എന്തുകൊണ്ടാണ് പൊലീസ് നിയമ നടപടികള്‍ സ്വീകരിക്കാത്തതെന്നും GRAP 4ല്‍ ട്രക്കുകളുടെ പ്രവേശനം തടയാന്‍ കഴിയാത്തത് പരിശോധിക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 

ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് സ്ഥിതിഗതികൾ ഇത്രത്തോളം രൂക്ഷമാകാൻ കാരണമെന്നും വ്യക്തമാക്കി. 13 അംഗ അഭിഭാഷക കമ്മീഷന്‍ ഉദ്യോഗസ്ഥർ വരുത്തിയിട്ടുള്ള വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ഡല്‍ഹിയിലെ സ്കൂളുകൾ തുറക്കുന്ന കാര്യം പരിഗണിക്കാൻ സെൻ്റർ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെൻ്റിനോട് കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ നാളെ കോടതിയെ തീരുമാനം അറിയിക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.