3 February 2025, Monday
KSFE Galaxy Chits Banner 2

Related news

January 31, 2025
January 27, 2025
January 27, 2025
January 18, 2025
December 28, 2024
December 21, 2024
December 15, 2024
November 30, 2024
November 17, 2024
October 9, 2024

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; എഎപി അധികാരത്തിൽ തിരിച്ചെത്തിയാൽ മനീഷ് സിസോദിയയെ വീണ്ടും ഉപമുഖ്യമന്ത്രിയായി നിയമിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ

Janayugom Webdesk
ന്യൂഡൽഹി
January 27, 2025 11:34 am

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി അധികാരത്തിൽ തിരിച്ചെത്തിയാൽ മനീഷ് സിസോദിയയെ വീണ്ടും ഉപമുഖ്യമന്ത്രിയായി നിയമിക്കുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ . സിസോദിയ മത്സരിക്കുന്ന ജഗ്‌പുര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .നിങ്ങളുടെ നിയോജക മണ്ഡലത്തിലെ എംഎൽഎ ഉപമുഖ്യമന്ത്രിയാണെങ്കിൽ, എല്ലാ ഉദ്യോഗസ്ഥരും ഫോണിലൂടെ നിങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ഉപമുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ താമസക്കാരന്റെ വിളി അവഗണിക്കാൻ ഒരു ഉദ്യോഗസ്ഥനും ധൈര്യപ്പെടില്ല. ഈ രീതിയിൽ മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയാകില്ല. ഇവിടെയുള്ള നിങ്ങളോരോരുത്തർക്കും ഒരു ഉപമുഖ്യമന്ത്രിയെപ്പോലെ തോന്നുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം പട്‌പർഗഞ്ചിൽ നിന്ന് ജംഗ്‌പുരയിലേക്ക് സീറ്റ് മാറിയ സിസോദിയ 2022 വരെ ഉപമുഖ്യമന്ത്രിയായിരുന്നു. 2023‑ൽ ഡൽഹി എക്‌സൈസ് പോളിസി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും അറസ്‌റ്റ് ചെയ്‌ത് ആഴ്ചകൾക്ക് ശേഷം അദ്ദേഹം രാജിവച്ചു. ഏകദേശം 17 മാസത്തോളം ജയിലിൽ കഴിയുകയും കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജാമ്യം ലഭിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.