8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 7, 2025
December 29, 2024
December 28, 2024
December 15, 2024
December 11, 2024
December 11, 2024
December 10, 2024
December 9, 2024
December 4, 2024
November 28, 2024

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്; വോട്ടെണ്ണൽ 8ന്

ഇവിഎം അട്ടിമറി ആരോപണങ്ങൾ കമ്മിഷനെ വേദനിപ്പിച്ചെന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ 
Janayugom Webdesk
ന്യൂഡൽഹി
January 7, 2025 3:54 pm

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് നടക്കും . ആകെയുള്ള എഴുപത് സീറ്റുകളിലേയ്ക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 8 നാണ് വോട്ടെണ്ണല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഡൽഹിയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നു. ജനുവരി 10ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 17 ആണ്. പത്രികകളുടെ സൂക്ഷപരിശോധന ജനുവരി 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്. ഉത്തർപ്രദേശിലെ മിൽക്കിപ്പൂർ, തമിഴ്‌നാട്ടിലെ ഈറോഡ് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്ം ഫെബ്രുവരി 5ന് നടക്കും. ഇവിഎം അട്ടിമറി ആരോപണങ്ങൾ കമ്മിഷനെ വേദനിപ്പിച്ചെന്നും ഇത് വോട്ടെണ്ണലിന്റെ വേഗം കുറച്ചുവെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു.

ഇത്തരം ആരോപണങ്ങൾ ചോദ്യം ചെയ്യാനുള്ള അവകാശം അടിസ്ഥാനരഹിത പ്രചാരണം നടത്താനുള്ള അവകാശമല്ല. എല്ലാ ആരോപണങ്ങൾക്കും മറുപടിയുണ്ട്. എല്ലാ തെരഞ്ഞെടുപ്പ്കളും സുതാര്യമാണ്. വോട്ടർമാർ നല്ല ധാരണയുള്ളവരാണ്. വോട്ടിങ് മെഷീനിൽ ഉൾപ്പെടെ അട്ടിമറി സാധ്യമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ്കളിൽ വന്ന ഫലങ്ങൾ വ്യത്യസ്തമാണ്. എന്തുകൊണ്ടാണ് 5 മണിക്ക് ശേഷം വോട്ടീംഗ് ശതമാനം ഉയരുന്നത് എന്നൊക്കെയാണ് ചോദ്യങ്ങൾ. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും. എല്ലാ തെരഞ്ഞെടുപ്പിന് ശേഷവും ഇതുപോലെ ചോദ്യങ്ങൾ ആവർത്തിക്കുകയാണ്. 

ഒരു അട്ടിമറിയും നടക്കില്ലെന്നും ഇവിഎം സുതാര്യമെന്നും വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷണർ പേപ്പർ ബാലറ്റ് പ്രായോഗികമല്ലെന്നും വ്യക്തമാക്കി. അഞ്ച് മണിക്ക് ശേഷം വോട്ടിം​ഗ് ശതമാനം ഉയരുന്നതിലും തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം നടപടിക്രമങ്ങളിലെ കാലതാമസം മാത്രമാണത്. 17 സി ഫോറം തയ്യാറാക്കി വരുന്നതിലം കാലതാമസം ആണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചു. വിവി പാറ്റിൽ 2017ന് ശേഷം ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല. എല്ലാ വിവി പാറ്റുകളും എണ്ണാൻ തെരഞ്ഞെടുപ്പ് കമ്മിഷന് വിരോധമില്ല. ഏറ്റവും സുതാര്യമായ തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നത്. തെറ്റ് ചെയ്തെങ്കിൽ ശിക്ഷിച്ചോളൂവെന്നും എന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.