2 January 2026, Friday

Related news

January 1, 2026
December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025

ഡൽഹി സ്ഫോടനം; ശ്രീനഗറിൽ നിന്ന് മറ്റൊരു ഡോക്ടർ കൂടി അറസ്റ്റില്‍, ‘വൈറ്റ് കോളർ ഭീകര സംഘത്തിന്’ രാജ്യവ്യാപക ബന്ധമെന്ന് സൂചന

Janayugom Webdesk
ന്യൂഡൽഹി
November 12, 2025 11:25 am

ഡൽഹി ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് മറ്റൊരു ഡോക്ടറെ കൂടി കസ്റ്റഡിയിലെടുത്തു. തജാമുൾ അഹമ്മദ് മാലികിനെയാണ് കസ്റ്റഡിയിൽ എടുത്തത്. എസ്എച്ച്എംഎസ് ആശുപത്രിയിൽ ആണ് ഇയാൾ ഡോക്ടർ ആയി ജോലി ചെയ്യുന്നത്. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരർക്കായി ജമ്മു കശ്മീരിലെ സോപോർ, കുൽഗാം എന്നിവിടങ്ങളിലായി 230 ഇടങ്ങളിൽ റെയ്ഡ് തുടരുകയാണ്. ഇതിനിടെയാണ് ഒരാളെ കൂടെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 

നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി (ജെഇഐ) അംഗങ്ങളുടെ വീടുകളും റെയ്‌ഡ്‌ നടക്കുന്നുണ്ട്. ഫരീദാബാദ് ഭീകര സംഘവുമായി ബന്ധപ്പെട്ട് 15 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഡൽഹി സ്ഫോടനത്തിൽ കൂടുതൽ ഭീകരസംഘടനകൾക്ക് പങ്കുള്ളതായാണ് സൂചന. വൈറ്റ് കോളർ ഭീകര സംഘത്തിന് രാജ്യ വ്യാപക ബന്ധം ഉള്ളതായും സൂചനയുണ്ട്. സ്ലീപ്പർ സെല്ലുകൾ കേന്ദ്രീകരിച്ച് രാജ്യവ്യാപക അന്വേഷണം ആരംഭിച്ചു. ഡൽഹി സ്ഫോടനത്തിൽ ഉമറിനും താരിഖിനും ഐ20 കാർ വിറ്റ ഫരീദാബാദിലെ കാർ ഡീലറെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. വാഹനം വാങ്ങാൻ ഉപയോഗിച്ച രേഖകൾ ഡൽഹി പൊലീസ് പരിശോധിക്കുകയാണ്. ടെലിഗ്രാം ചാറ്റ് ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണ്. ഉമർ‑ബിൻ‑ഖത്താബ്, ഫർസന്ദൻ-ഇ‑ദാറുൽ ഉലൂം ദിയോബന്ദ് എന്നീ ചാറ്റ് ഗ്രൂപ്പുകൾ ആണ് നിരീക്ഷിക്കുന്നത്. ഭീകരർ ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാം എന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.