
ഭീകരവാദം ചെറുക്കാൻ സംയുക്ത നീക്കത്തിന് ഇന്ത്യ ഇറ്റലി ധാരണ. ദില്ലി സ്ഫോടനം ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും. കനേഡിയൻ പ്രധാനമന്ത്രിയുമായും ചർച്ച നടന്നു. ഡ്രോൺ ചെറുക്കാനുള്ള സംവിധാനം ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും വരും. ഇതിനുള്ള നടപടികൾ സ്വീകരിക്കാൻ ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നല്കി. ദക്ഷിണാഫ്രിക്കയിൽ വച്ച് നടന്ന ജി20 ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ദില്ലിയിൽ തിരിച്ചെത്തി. വ്ളാദിമിർ പുടിൻ അടുത്ത മാസം ആദ്യം ഇന്ത്യ സന്ദർശിക്കുമെന്ന് റഷ്യ സ്ഥിരീകരിച്ചു. ഇത് പ്രധാന സന്ദർശനം ആയിരിക്കുമെന്നാണ് റഷ്യൻ പ്രസിഡൻറിൻറെ വക്താവ് വിശദമാക്കിയത്.
ജി20 ഉച്ചകോടിയിൽ ഓസ്ട്രേലിയ- കാനഡ- ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. മയക്കുമരുന്ന് ശൃംഘലയ്ക്കും ഭീകരവാദത്തിനുമെതിരെ ഒറ്റക്കെട്ടായി നീങ്ങണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. ഓസ്ട്രേലിയ- കാനഡ- ഇന്ത്യ കൂട്ടായ്മയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇന്ത്യ- കാനഡ ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ പ്രഖ്യാപനം.
മയക്കുമരുന്ന് ശൃംഘലയ്ക്കെതിരെ ജി20 ഒറ്റെക്കെട്ടായി നീങ്ങണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മയക്കു മരുന്ന് ശൃംഘലയും ഭീകരവാദവും ബന്ധപ്പെട്ട് കിടക്കുന്നു. ഇവയെ ദുർബലപ്പെടുത്താൻ ജി20 കൂട്ടായ സംവിധാനം രൂപപ്പെടുത്തണം. പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള സംയുക്ത സംവിധാനം വേണമെന്നും മോദി. ഉച്ചകോടിയിലെ പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.