
ഡല്‍ഹി സ്ഫോടനാക്രമണത്തില്‍ പെട്ടിത്തെറിച്ചത് വാഹനത്തില്‍ ഘടിപ്പിച്ച ഐഇഡി എന്ന് സ്ഥിരീകരിച്ച് എന്‍ഐഎ. ആക്രമണം നടത്താന്‍ ഉദ്ദേശിച്ചത് മറ്റൊരു സ്ഥലത്തായിരുന്നുവെന്നും കാറില്‍ കൊണ്ടുപോകവെ ബോംബ് പൊട്ടിത്തെറിച്ചെന്നുമാണ് കണ്ടെത്തല്‍.രാജ്യത്തുള്ള ജെയ്ഷെ സ്ലീപ്പര്‍ സെല്ലുകളെ കണ്ടെത്താനായി എന്‍ഐഎ പരിശോധന വ്യാപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.പൊട്ടിത്തെറിച്ച കാറിൽ ഉണ്ടായിരുന്നത് ഉമർ ആണെന്ന് ഇതിനകം തന്നെ എൻഐഎ സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്ത് ജെയ്ഷെ സ്ലീപ്പർ സെല്ലുകളുണ്ടാക്കാൻ ഇയാൾ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തിയതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.ഇത്തരത്തിൽ ഒരു ശൃംഖല ഉണ്ടാക്കുന്നതിന് വേണ്ടി ഇയാൾ സോഷ്യൽ മീഡിയയിൽ കൃത്യമായ ആസൂത്രണത്തോടെ ഇടപെടൽ നടത്തിയിരുന്നതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.ചെങ്കോട്ട സ്ഫോടനത്തിലെ ചാവേർ ഉമർ മുഹമ്മദിന്റെ കൂട്ടാളി കശ്‌മീർ സമ്പൂര സ്വദേശി അമീർ റാഷിദ് അലിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. റാഷിദ് അലി, സ്ഫോടനം നടത്താൻ ഉമറുമായി ഗൂഢാലോചന നടത്തുകയും ഇതിനായി ഡൽഹിയിലെത്തി കാർ വാങ്ങി സ്വന്തംപേരിൽ രജിസ്റ്റർചെയ്തതായും എൻഐഎ അറിയിച്ചു.
ഉമറിന് വീട് വാടകയ്ക്കുനൽകിയ ആളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹരിയാണയിൽനിന്ന് മറ്റുരണ്ടുപേർ കൂടി അറസ്റ്റിലായിട്ടുണ്ട്. അതേസമയം, തീവ്രവാദികളുമായി ബന്ധമുണ്ടെന്നു സംശയിച്ച് കസ്റ്റഡിയിലെടുത്ത മൂന്നുഡോക്ടർമാരടക്കം നാലുപേരെ വിട്ടയച്ചു. ഡോക്ടർമാരായ മുഹമ്മദ്, റഹാൻ, മസ്താഖിം, വളം വ്യാപാരി ദിനേശ് സിഗ്ള എന്നിവരെയാണ് വിട്ടയച്ചത്. സ്ഫോടകവസ്തു ഉണ്ടാക്കുന്നതിനായി വലിയ അളവിൽ ഉമർ എൻപികെ വളം വാങ്ങിയിരുന്നു. ഇതിൽനിന്നാണ് സ്ഫോടകവസ്തുവുണ്ടാക്കിയത്. കഴിഞ്ഞ ഒരുവർഷമായി ചാവേറാകാൻ തയ്യാറായവരെ ഉമർ അന്വേഷിച്ചുവരുകയായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.