31 December 2025, Wednesday

Related news

December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 29, 2025
December 28, 2025
December 28, 2025

ഡല്‍ഹി സ്ഫോടനം; പത്താൻകോട്ടിൽ നിന്ന് ഒരു ഡോക്ടർ കൂടി പിടിയിൽ

Janayugom Webdesk
ന്യൂഡല്‍ഹി
November 15, 2025 9:59 am

ഡൽഹി ചെങ്കോട്ടക്ക് സമീപം നടന്ന സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരു ഡോക്ടർ കൂടി അറസ്റ്റില്‍. റയീസ് അഹമ്മദ് എന്ന സർജനാണ് പിടിയിലായത്. പഞ്ചാബിലെ പത്താൻകോട്ടിൽ നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. അറസ്റ്റിലായ സർജൻ അൽഫലാ യൂണിവേഴ്സിറ്റിയിലേക്ക് പലതവണ വിളിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ, സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഡോ. ഉമർ നബി ഈ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹരിയാനയിലെ നൂഹിൽ അടക്കം വിവിധയിടങ്ങളിൽ പൊലീസ് പരിശോധന നടത്തുകയാണ്. സ്ഫോടനക്കേസിൽ നേരത്തെ ഉമർ നബിയുടെ ബന്ധുക്കളടക്കം നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.