
ഡല്‍ഹിയിലെ സ്ഫോടനത്തിന് പിന്നാലെ കേരളത്തില്‍ പരിശോധന നടത്തുകയാണ് പൊലീസ്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ആരാധനാലയങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പരിശോധ നടത്താൻ ഡിജിപി നിര്‍ദേശം നല്‍കി.
തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അടക്കം പൊലീസ് പരിശോധന നടത്തുകയാണ്. ബോംബ് സ്‌ക്വാഡും ഡോഗ്‌സ് സ്‌ക്വാഡും പരിശോധനയ്ക്ക് എത്തുമെന്നാണ് വിവരം. യാത്രക്കാരുടെ ബാഗുകള്‍ അടക്കം പരിശോധിക്കുകയാണ് പൊലീസ്. സംസ്ഥാനത്തിന്റെ പ്രധാന നഗരങ്ങളിലും പ്രദേശങ്ങളിലുമടക്കം ഒരേസമയം തെരച്ചില്‍ നടക്കും.
ഡല്‍ഹി ചെങ്കോട്ടയ്ക്കടുത്തുള്ള മെട്രോ സ്റ്റേഷന് സമീപമാണ് വന്‍ സ്‌ഫോടനം നടന്നത്. എട്ട് മരണമാണ് നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മെട്രോ സ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 30ലധികം പേര്‍ക്കാണ് പരിക്കേറ്റത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.