ഡല്‍ഹി മുഖ്യമന്ത്രിയായി ചുതലയേറ്റ് ദിവസങ്ങള്‍ക്ക് ശേഷം അതിഷിക്ക് ഇസഡ് ക്യാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ശനിയാഴ്ച ഇവരുടെ വാഹനവ്യൂഹത്തില്‍ ഡല്‍ഹി പൊലീസ് പൈലറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.
പ്രോട്ടോക്കോള്‍ പ്രകാരം ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഡല്‍ഹി മുഖ്യമന്ത്രിക്ക് ഇസഡ് ക്യാറ്റഗറി സുരക്ഷയ്ക്കുള്ള അര്‍ഹതയുണ്ട്.ഡല്‍ഹി പൊലീസ് ഇസഡ് ക്യാറ്റഗറി സംരക്ഷണത്തിനായി 22 പൊലീസുകാരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വിന്യസിച്ചിട്ടുണ്ട്.
ഇസഡ് ക്യാറ്റഗറി സുരക്ഷയില്‍ പിഎസ്ഒമാര്‍,അകമ്പടി ഉദ്യോഗസ്ഥര്‍,സായുധരായ കാവല്‍ക്കാര്‍ എന്നിവരും ഉള്‍പ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.