4 March 2026, Wednesday

Related news

March 1, 2026
February 25, 2026
February 24, 2026
February 22, 2026
February 21, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 10, 2026

വീണ്ടും സവര്‍ണ്ണ മനോഭാവവുമായി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

Janayugom Webdesk
ന്യൂഡല്‍ഹി
October 6, 2025 4:09 pm

ബിജെപിയുടെ സവര്‍ണ്ണ താല്‍പര്യവും, മനോഭാവവും ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയിലൂടെ വീണ്ടും വെളിവായിരിക്കുന്നു.സമൂഹത്തില്‍ അറിവിന്റെ ജ്വാല തെളിയിച്ചത് ബ്രാഹ്മണരാണെന്നും അതുകൊണ്ട് തന്നെ എല്ലാ സര്‍ക്കാരുകളും ബ്രാഹ്മണരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നുമാണ് ഡല്‍ഹി മുഖ്യമന്ത്രി പറയുന്നത്.

സമൂഹത്തില്‍ അറിവിന്റെ ജ്വാല തെളിയിച്ചത് നമ്മുടെ ബ്രാഹ്‌മണ സമൂഹമാണ്. അവര്‍ വേദങ്ങളെ മാത്രമല്ല, ആയുധങ്ങളെയും ആരാധിക്കുന്നു. ആയുധങ്ങളിലൂടെയും വേദങ്ങളിലൂടെയും മാത്രമേ സമൂഹത്തെയും രാജ്യത്തെയും സംരക്ഷിക്കാന്‍ കഴിയൂ. മതം പ്രചരിപ്പിച്ചും സല്‍സ്വഭാവം വളര്‍ത്തിയെടുത്തും ബ്രാഹ്‌മണർ എല്ലായ്‌പ്പോഴും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഏത് സര്‍ക്കാര്‍ അധികാരത്തിലായാലും ബ്രാഹ്‌മണ സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണം രേഖ ഗുപ്ത പറഞ്ഞുപ്രസ്താവന പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യപക പ്രതിഷേധമാണ് ഇവർക്ക് നേരെ ഉയരുന്നുണ്ട് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.