
ജനസമ്പർക്ക പരിപാടിയിൽ പരാതി നൽകാനെന്ന വ്യാജേനയെത്തിയ യുവാവിന്റെ ആക്രമണത്തിൽ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌തക്ക് പരിക്ക്. സംഭവത്തിൽ ഒരു യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മുഖ്യമന്ത്രിയെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ വീഴ്ചയുൾപ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആയിരുന്നു സംഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.