30 December 2024, Monday
KSFE Galaxy Chits Banner 2

Related news

June 19, 2024
June 2, 2024
June 2, 2024
May 31, 2024
May 26, 2024
May 24, 2024
May 8, 2024
May 6, 2024
May 6, 2024
May 4, 2024

ഡല്‍ഹി ഉഷ്ണതരംഗം; അഞ്ച് പേര്‍ മരിച്ചു,12 വെന്റിലേറ്ററില്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 19, 2024 7:09 pm

ഒരു മാസകാലമായി ഡൽഹി ശമനമില്ലാത്ത കൊടും ചൂടിൽ വലയുകയാണ് ജനങ്ങള്‍. അസഹനീയമായ ചൂടില്‍ വീടുകളില്‍ നിന്ന് ഒന്നു പുറത്തിറങ്ങാന്‍ പോലൂം കഴിഞ്ഞ സാഹചര്യമാണ് നിലവിലുള്ളത്. നഗരത്തിലെ കുറഞ്ഞ താപനില 35 ഡിഗ്രി കടന്ന് പരമാവധി താപനില 45 ഡിഗ്രി വരെ എത്തിയിരുന്നു. 

കൊടുംചൂടില്‍ വൈദ്യുതി ഉപഭോഗവും റെക്കോഡുകള്‍ ഭേദിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച താപനില ഉയര്‍ന്നതോടെ വൈദ്യുതി ഉപഭോഗം ഉയര്‍ന്നിരുന്നു. ടാപ്പ് വെള്ളം ചൂടാണ്, എയർ കണ്ടീഷനറുകൾ പോലും ആശ്വാസം കൊണ്ടുവരാൻ പാടുപെടുകയാണ്. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ഉഷ്ണതരംഗത്തെ തുടര്‍ന്ന് അഞ്ചുപേര്‍ മരണമടഞ്ഞു ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ 12 പേര്‍ ജീവന്‍ നിലനിര്‍ത്തുകയാണ്.

സൂര്യതാരമേറ്റ് 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭൂരിഭാഗവും കുടിയേറ്റ തൊഴിലാളികള്‍ക്കാണ് സൂര്യതാപം ഏല്‍ക്കുന്നത്. പുറത്തെ ജോലികളില്‍ മുഴുകുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കാണ് അധികം സൂര്യതാപം ഏല്‍ക്കുന്നത്. ഇത്തരത്തില്‍ സൂര്യതാപം ഏല്‍ക്കുന്നവരുടെ മരണനിരക്ക് വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്.
ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ താമസിച്ചാല്‍ ഒന്നിനുപുറകെ ഓരോ അവയവങ്ങള്‍ പരാജപ്പെടുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്. 

അതുകൊണ്ടുതന്നെ സുര്യാഘാതത്തെ കുറിച്ചുളള ബോധവത്കരണം ആവശ്യമാണെന്ന് ഡോ.ശുക്ല പറയുന്നു. ഒരാൾക്ക് സൂര്യതാപമേറ്റാല്‍ അവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിന് മുമ്പായി വെള്ളവും ഐസും ഉപയോഗിച്ച് അവരുടെ ശരീരം തണുപ്പിക്കുകയാണ് ആദ്യം വേണ്ടത്. ആംബുലൻസുകളിലും ഇവ സജ്ജീകരിച്ചിരിക്കുന്നതിനാല്‍ രോഗികളെ കയറ്റിയാല്‍ ഉടന്‍ വെള്ളവും ഐസും ഉപയോഗിച്ച് തണുപ്പിക്കാൻ തുടങ്ങും. അങ്ങനെ ചെയ്താല്‍ അപകട സാധ്യത ഏറെ കുറെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും അടുത്ത 24 മണിക്കൂറിനുള്ളിൽ ഉഷ്ണ തരംഗങ്ങൾ തുടരുമെന്നും അതിന് ശേഷം ശമനമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Eng­lish Summary:Delhi heat wave; Five peo­ple died and 12 were on ventilators
You may also like this video

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.