ഡല്‍ഹിയുടെ പേര് ഇന്ദ്രപ്രസ്ഥമാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന. പാണ്ഡവരുടെ രാജധാനിയായിരുന്നു ഡല്‍ഹി. ഇതിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് ഹിന്ദു സേന ദേശീയാധ്യക്ഷൻ വിഷ്ണു ഗുപ്ത പറയുന്നു.
കഴിഞ്ഞ കാലങ്ങളിൽ ഡൽഹിയിൽ നടത്തിയ പര്യവേഷണങ്ങളിൽ രാജകൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡൽഹി തന്നെയാണ് ഇന്ദ്രപ്രസ്ഥമെന്ന് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നു. അതിനാൽ ഡൽഹിയുടെ പേരുമാറ്റി ഇന്ദ്രപ്രസ്ഥമെന്നാക്കണമെന്നും ഇക്കാര്യം ഉടൻ പരിഗണിക്കണമെന്നും വിഷ്ണു ഗുപ്ത അവകാശപ്പെടുന്നു.
പേര് മാറ്റണമെന്നാവശ്യപ്പെട്ട് വിഷ്ണുഗുപ്ത ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വികെ സക്സേനയ്ക്ക് കത്തും അയച്ചിട്ടുണ്ടെന്നാണ് വിവരം.
English Summary: Delhi is the capital of the Pandavas; Hindu Sena has sent a letter to the governor asking for the name to be changed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.