16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 14, 2024
September 14, 2024
September 13, 2024
August 18, 2024
August 11, 2024
August 9, 2024
July 25, 2024
July 4, 2024
July 1, 2024
June 23, 2024

ഡല്‍ഹി മദ്യനയ കേസ്; മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം

Janayugom Webdesk
ന്യൂഡല്‍ഹി
August 9, 2024 12:25 pm

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി ബി ഐ എന്നീ അന്വേഷണ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം.
പത്ത് ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യം, പാസ്‌പോര്‍ട്ട് പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കണം, എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും രാവിലെ 10‑നും 11 നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിനും ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദര്‍ശിക്കുന്നതിനും ജാമ്യ ഉത്തരവില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന ഇഡിയുടെയും സി ബി ഐയുടെയും ആവശ്യം ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് നിരാകരിച്ചു.

ജാമ്യം ചട്ടമാണ്, ജയില്‍ അപൂര്‍വ്വവും. സിസോദിയയുടെ ജാമ്യ ഹര്‍ജികളില്‍ വിചാരണ കോടതിയും ഹൈക്കോടതിയും സ്വീകരിച്ച നിലപാടിനെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു. പതിനെട്ട് മാസമായി സിസോദിയ ജയിലിലാണ്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജൂണ്‍ നാലിനു നല്‍കിയ ഉറപ്പു പ്രകാരം ജൂലൈ മൂന്നിന് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ്ജ്ഷീറ്റ് നല്‍കുമെന്ന് വ്യക്തമാക്കിയത്. വിചാരണ കോടതിയിലേക്കും ഹൈക്കോടതിയിലേക്കും ജാമ്യം തേടി നടത്തിച്ചത് അദ്ദേഹത്തെ പാമ്പും കോണിയും കളിക്കാന്‍ വിട്ടപോലായെന്നും കോടതി വിമര്‍ശിച്ചു.
നിലവിലെ കേസന്വഷണത്തിന്റെ നടപടികള്‍ നീണ്ടു പോകുമെന്നും 493 സാക്ഷികളും ലക്ഷക്കണക്കിന് പേജു വരുന്ന ഡിജിറ്റല്‍ തെളിവുകളും പരിശോധിച്ച് വിചാരണ എന്ന് പൂര്‍ത്തിയാകുമെന്നതില്‍ യാതൊരു തിട്ടവുമില്ലെന്നും ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: Del­hi Liquor Pol­i­cy Case; Ex-Deputy Chief Min­is­ter Man­ish Siso­dia grant­ed bail
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.