ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ വ്യവസായി മാപ്പുസാക്ഷിയാകാന്‍ ബിജെപിക്ക് സംഭാവന നല്‍കിയത് 30 കോടി. 52 കോടിയുടെ ബോണ്ടുകള്‍ മാറ്റിയതില്‍ 34.5 കോടിയും ബിജെപിക്കാണ്. ബിആര്‍എസിന് 15 കോടിയും, ടിഡിപിക്ക് 2.5 കോടിയും നല്‍കിയെന്ന് രേഖകള്‍ തെളിയിക്കുന്നു.
മദ്യനയക്കേസില്‍ അറസ്റ്റിലായ ഉടനെ വ്യവസായിയായ ശരത് ചന്ദ്ര റെഡ്ഡി അഞ്ച് കോടി ബിജെപിക്ക് നല്‍കി. കേസില്‍ ജാമ്യാപേക്ഷയുമായി ശരത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഇഡി എതിർത്തിരുന്നില്ല. 2023 മേയില്‍ കോടതി ജാമ്യം നല്‍കുകയും ജൂണില്‍ ശരത് മാപ്പുസാക്ഷിയാകുകയും ചെയ്തു.
രണ്ട് മാസത്തിന് ശേഷം കമ്പനി 25 കോടി രൂപ കൂടി ബിജെപിക്ക് സംഭാവനയായി നല്‍കി. പിന്നാലെ എപിഎല്‍ ഹെല്‍ത്ത്‌കെയർ ലിമിറ്റഡിന്റെ പേരില്‍ ശരത് 10 കോടിയും സംഭാവന ചെയ്തു. അരബിന്ദോ ഫാര്‍മയുടെ ഡയറക്ടർമാരിലൊരാളായ രഗുനാഥന്‍ കണ്ണന്‍ 15 കോടി രൂപയും നല്‍കിയിട്ടുണ്ട്. ഇവ മൂന്നും 2023 നവംബർ എട്ടിനാണെന്നും ബോണ്ട് രേഖകള്‍ വ്യക്തമാക്കുന്നു.
ശരത്തിന്റെ അറസ്റ്റിന് മുമ്പ് ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്), തെലുങ്ക് ദേശം പാർട്ടി (ടിഡിപി) എന്നീ പാർട്ടികള്‍ക്ക് കമ്പനി ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കിയിരുന്നു.
English Summary:Delhi Liquor Policy Case; The businessman was bought 30 crores and made an apology
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.