ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് ഈ മാസം 22ന് നടത്താനുള്ള നിർദേശത്തിന് ലെഫ്. ഗവർണർ വി കെ സക്‌സേന അംഗീകാരം നൽകി. മേയർ, ഡെപ്യൂട്ടി മേയർ, ആറ് സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പും 22ന് നടക്കും.
മേയർ തെരഞ്ഞെടുപ്പിൽ നാമനിർദേശം ചെയ്ത് എത്തിയ കൗൺസിലർമാർക്ക് വോട്ടവകാശം ഇല്ലെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം വിധി പുറപ്പെടുവിച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ തെരഞ്ഞെടുപ്പു നടത്താനുള്ള തീരുമാനം എടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. മുമ്പ് മൂന്നുതവണ ചേർന്ന മുനിസിപ്പൽ കോർപറേഷൻ യോഗത്തിലും മേയർ തെരഞ്ഞെടുപ്പു നടത്താനായിരുന്നില്ല.
English Summary;Delhi mayor election on 22
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.