23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 15, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024

ഡൽഹി മേയർ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; എഎപി, ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
January 6, 2023 1:36 pm

ഡൽഹി മേയർ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. എഎപി, ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തളളുമുണ്ടായി. പ്രിസൈഡിങ് ഓഫിസറായി ബിജെപി അംഗത്തെ നിയമിച്ച ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയുടെ തീരുമാനത്തിനെതിരെ ആംആദ്മി പാർട്ടി അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു.

ഇരു പാ‌ർട്ടി നേതാക്കളും പരസ്‌പരം മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു.   ബഹളത്തെ തുടർന്ന് പ്രിസൈഡിംഗ് ഓഫീസറും കോർപറേഷൻ കമ്മീഷണറുമടക്കം മടങ്ങിപ്പോയി.

ആം ആദ്മി സ്ഥാനാർഥിയായി ഷെല്ലി ഒബ്‌റോയും ബിജെപി സ്ഥാനാർത്ഥിയായി രേഖ ഗുപ്തയുമാണ് മേയർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 250 അംഗ ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ 134 പേരുടെ പിന്തുണയാണ് എഎപിക്ക് ഉള്ളത്. ബിജെപിക്ക് 104ഉം കോൺഗ്രസിന് ഒമ്പതും കൗൺസിലർമാരുണ്ട്.

Eng­lish Sum­ma­ry: Del­hi May­or Elec­tions: BJP and AAP coun­cil­lors clash at Civic Centre
You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.