വനിത ഗുസ്തി താരങ്ങളോട് ലൈംഗിക പീഡനത്തിന്റെ തെളിവ് ഹാജരാക്കാൻ നിര്‍ദ്ദേശം നല്‍കി ഡല്‍ഹി പൊലീസ്. ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്ന ഫോട്ടോ, ഓഡിയോ, വീഡിയോ എന്നിവ തെളിവുകളായി നൽകണം. ജൂൺ 5ന് രണ്ട് താരങ്ങൾക്ക് ഒരു ദിവസം സമയം നൽകി നോട്ടീസ് നൽകിയത്. ശ്വാസോച്ഛ്വാസം പരിശോധിക്കാനെന്ന വ്യാജേന മോശമായി പെരുമായി, സമ്മതമില്ലാതെ ആലിംഗനം ചെയ്തു തുടങ്ങിയ പരാതികളിലാണ് ഡല്‍ഹി പൊലീസ് തെളിവ് ചോദിച്ചത്. എന്നാൽ കൈവശമുള്ള തെളിവുകൾ എല്ലാം പൊലീസിന് കൈമാറിയിട്ടുണ്ടെന്നും താരങ്ങൾ വ്യക്തമാക്കി.
അതേസമയം ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ നടപടിയില്ലെങ്കില്‍ കടുത്ത തീരുമാനമെടുക്കുമെന്ന് ഗുസ്തി താരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസില്‍ പങ്കെുക്കില്ലെന്നാണ് താരങ്ങളുടെ മുന്നറിയിപ്പ്. ഇതേസമയം, ഒത്തുതീര്‍പ്പിന് വലിയ സമ്മർദ്ദം തങ്ങള്‍ക്ക് മേല്‍ ഉണ്ടെന്ന് ഗുസ്തി താരങ്ങള്‍ പറഞ്ഞു. പരാതിക്കാരായ ഗുസ്തിതാരങ്ങളെ ഡല്‍ഹിയിലെ ഗുസ്തി ഫെഡറേഷന്‍ ഓഫീസില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
English Summary: Delhi Police asks wrestlers to produce evidence of sexual harassment
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.