6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 29, 2024
September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 2, 2024
August 2, 2024
July 22, 2024
July 12, 2024
July 6, 2024

ഇരകളുടെ വിവരങ്ങള്‍ വേണം, ഡല്‍ഹി പൊലീസ് രാഹുലിന്റെ വസതിയില്‍; രാഷ്ട്രീയ വിരോധം തീർക്കലെന്ന് കോൺഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
March 19, 2023 4:49 pm

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ​ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിവരം തേടി ഡൽഹിയിലെ വസതിയില്‍ പൊലീസ്. ഡൽഹി സ്‌പെഷ്യൽ കമ്മീഷണർ സാഗർ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രാഹുലിന്റെ വീട്ടിൽ എത്തിയത്. എന്നാല്‍ തിരക്കിലാണെന്നും പിന്നീട് മറുപടി നൽകാമെന്നും രാഹുൽ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് മടങ്ങിയതായാണ് വിവരം.

ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറിൽ നടന്ന സമാപന സമ്മേളനത്തിൽ പ്രസംഗിക്കവേ, സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാവുന്നതായി താൻ കേട്ടെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഡൽഹി പോലീസ് രാഹുലിന്റെ വസതിയിലെത്തിയത്.

എന്നാല്‍ രാഹുൽഗാന്ധിക്കെതിരായ പൊലീസ് നടപടി രാഷ്ട്രീയ വിരോധം തീർക്കലെന്ന് കോൺഗ്രസ് പറഞ്ഞു.

Eng­lish Sum­ma­ry: Del­hi Police leaves Rahul Gand­hi’s res­i­dence, no state­ment record­ed over ‘sex­u­al harass­ment’ remarks
You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.