5 December 2025, Friday

Related news

December 5, 2025
December 4, 2025
December 4, 2025
December 3, 2025
December 3, 2025
December 3, 2025
December 3, 2025
December 1, 2025
December 1, 2025
November 30, 2025

ഡൽഹി മലിനീകരണം ഗുരുതരം: പൊതുജനാരോഗ്യ പ്രതിസന്ധിയില്‍, 80 ശതമാനം പേർക്കും ആരോഗ്യപ്രശ്നങ്ങൾ

Janayugom Webdesk
ന്യൂഡൽഹി
November 27, 2025 6:40 pm

ഡൽഹി, എൻസിആർ മേഖലയിലെ വായു മലിനീകരണം അതീവ ഗുരുതരമായ പൊതുജനാരോഗ്യ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സർവ്വേ റിപ്പോർട്ട്. ഡൽഹിയിലും എൻസിആർ പ്രദേശത്തുമുള്ള 80 ശതമാനത്തിലധികം താമസക്കാർക്ക് വായു മലിനീകരണം കാരണം വിട്ടുമാറാത്ത ചുമ, കഠിനമായ ക്ഷീണം, ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് സർവ്വേ റിപ്പോർട്ട് വ്യക്തമാക്കി. സ്മിട്ടൻ പൾസ്എഐ നടത്തിയ സർവ്വേ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ വായു മലിനീകരണം മൂലമുണ്ടായ രോഗങ്ങൾക്ക് 68.3 ശതമാനം ആളുകൾ ചികിത്സ തേടി. ഇത് ഈ മേഖലയിൽ ഒരു ഗുരുതരമായ പൊതുജനാരോഗ്യ പ്രതിസന്ധി വളരുകയാണെന്ന ആശങ്ക വർദ്ധിപ്പിക്കുന്നത്.

ഡൽഹി-എൻസിആർ നിവാസികളുടെ ജീവിതശൈലിയിൽ ഈ കണ്ടെത്തലുകൾ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മലിനമായ അന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടാനായി 76.4 ശതമാനം പേരും പുറത്ത് ചെലവഴിക്കുന്ന സമയം ഗണ്യമായി കുറച്ചു. പല കുടുംബങ്ങളും വീടിനകത്ത് തന്നെ ഒതുങ്ങിക്കൂടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഡൽഹി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലെ 4,000 താമസക്കാർക്കിടയിലാണ് സർവ്വേ നടത്തിയത്. അനാരോഗ്യകരമായ വായുവിൻ്റെ പിടിയിൽ നിന്ന് മോചനം നേടാൻ പാടുപെടുന്ന ഒരു പ്രദേശത്തിൻ്റെ കഠിനമായ യാഥാർത്ഥ്യമാണ് തെളിയുന്നത്. 

മലിനീകരണം കാരണം താമസസ്ഥലം മാറാൻ ആലോചിക്കുന്നവരോ, അല്ലെങ്കിൽ ഇതിനോടകം തന്നെ മാറിയവരോ ആയ ആളുകൾ സർവ്വേയിൽ പങ്കെടുത്തവരിൽ 80 ശതമാനത്തോളമുണ്ട് എന്ന വിവരവും റിപ്പോർട്ടില്‍ പറയുന്നത്. ഇതിൽ, 33.6 ശതമാനം പേർ താമസം മാറാൻ ഗൗരവമായി പദ്ധതിയുണ്ട്, 31 ശതമാനം പേർ സജീവമായി ആലോചിക്കുന്നുണ്ട്. കൂടാതെ 15.2 ശതമാനം പേർ ഡൽഹി-എൻസിആർ പ്രദേശം വിട്ട് ഇതിനോടകം താമസം മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.