9 March 2026, Monday

ഡൽഹി കലാപ ഗൂഢാലോചനാ കേസ്; ഷർജീൽ ഇമാമിന് പത്ത് ദിവസത്തെ ഇടക്കാല ജാമ്യം

Janayugom Webdesk
ന്യൂഡൽഹി
March 9, 2026 7:03 pm

2020ലെ ഡൽഹി ഗൂഢാലോചനാ കേസിൽ ജയിലിൽ കഴിയുന്ന ഷർജീൽ ഇമാമിന് പത്ത് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി കോടതി. മാർച്ച് 20 മുതൽ 30 വരെയാണ് ജാമ്യം അനുവദിച്ചത്. കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ആറ് ആഴ്ചത്തെ ജാമ്യം ആവശ്യപ്പെട്ട് ഷർജീൽ സമർപ്പിച്ച ഹർജിയിൽ അഡീഷണൽ സെഷൻ ജഡ്ജ് സമീർ ബാജ്പേയി ആണ് വിധി പ്രഖ്യാപിച്ചത്.

53 പേർ മരിക്കുകയും 700ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2020ലെ ഡൽഹി കലാപ കേസിലെ കുറ്റാരോപിതനാണ് ഷർജീൽ ഇമാം. ജനുവരിയിൽ സുപ്രീം കോടതി ഷർജീലിനും ഉമർ ഖാലിദിനും ജാമ്യം നിഷേധിച്ചിരുന്നു. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്നായിരുന്നു സുപ്രീം കോടതി നിരീക്ഷണം. അതേ സമയം, ഗൾഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നീ അഞ്ച് പേർക്ക് സുപ്രീം കോടതി ജാമ്യം നൽകിയിരുന്നു. യുഎപിഎ അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar