ഡൽഹി സർക്കാരിന്റെ സഹായത്തോടെ വേദിക് സംസ്‌കൃതം അഗ്രികൾച്ചറൽ എജ്യുക്കേഷൻ സൊസൈറ്റി നടത്തുന്ന സ്കൂളുകളിലേക്കുള്ള അധ്യാപക നിയമനത്തിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. വേദിക് സംസ്‌കൃതം അഗ്രികൾച്ചർ സീനിയർ സെക്കൻഡറി സ്‌കൂളിൽ 18 ഒഴിവുകളിൽ 16 അധ്യാപകരെ അടുത്തിടെ നിയമിച്ചതിലാണ് സിബിഐ അന്വേഷണം. ഇതിൽ ആറ് നിയമനങ്ങളും വ്യാജരേഖകളുടെ അടിസ്ഥാനത്തിലും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാനായിരുന്ന കൃഷൻ റാണയുടെ പങ്കാളിത്തത്തോടെയുമാണ് നടന്നതെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി.
പൊളിറ്റിക്കൽ സയൻസിന് തെരഞ്ഞെടുക്കപ്പെട്ട പ്രവീൺ ബസാദ് എസ്എസ്‌സി പരീക്ഷയിലെ കോപ്പിയടിക്ക് ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അത് വെളിപ്പെടുത്താതെയാണ് അദ്ദേഹം ആ തസ്തികയിലേക്ക് അപേക്ഷിച്ചത്. കലിംഗ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ മാസ്റ്റർ ബിരുദം വ്യാജമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
നിയമിതരായ മൂന്നുപേര്‍ ഉത്തരാഖണ്ഡിലെ കത്ഗോഡമിലുള്ള ജിം കോർബറ്റ് സീനിയർ സെക്കൻഡറി സ്കൂളിൽ നിന്ന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് സമർപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. കൃഷൻ റാണയെയും ആറ് ഉദ്യോഗാര്‍ത്ഥികളെയും എഫ്‌ഐആറിൽ ഉൾപ്പെടുത്തിയതിനു പുറമേ ക്രിമിനൽ ഗൂഢാലോചനയ്ക്കും വ്യാജരേഖ ചമച്ചതിനും സിബിഐ ഡൽഹി സർക്കാരിന്റെ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തുന്നുണ്ട്.
English Summary:Delhi teacher recruitment: CBI has registered a case
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.