28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 28, 2025
April 28, 2025
April 27, 2025
April 27, 2025
April 27, 2025
April 27, 2025
April 27, 2025
April 27, 2025
April 27, 2025
April 27, 2025

20 രാജ്യങ്ങളുടെ സുരക്ഷാ മീറ്റിന് ഡൽഹി ആതിഥേയത്വം വഹിക്കും; ഉക്രൈൻ, ഗാസ യുദ്ധങ്ങൾ മുഖ്യ അജണ്ടയാകും

Janayugom Webdesk
ന്യൂഡൽഹി
March 12, 2025 11:23 am

റഷ്യ ഉക്രൈൻ യുദ്ധവും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും മുഖ്യ അജണ്ടയാക്കി , രാജ്യ തലസ്ഥാനത്ത് ഉന്നത സുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു കോൺക്ലേവ് ചേരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അധ്യക്ഷത വഹിക്കുന്ന കോൺക്ലേവിൽ യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ്, കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (സിഎസ്ഐഎസ്) ഡയറക്ടർ ഡാനിയേൽ റോജേഴ്‌സ്, ബ്രിട്ടനിലെ എംഐ6 മേധാവി റിച്ചാർഡ് മൂർ എന്നിവരുൾപ്പെടെ 20 രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും.

2023‑ൽ വാൻകൂവറിൽ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും നയതന്ത്ര തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്തായിരിന്ന റോജേഴ്‌സിന്റെ ന്യൂഡൽഹി സന്ദർശനം. കൊലപാതകത്തിൽ ഇന്ത്യൻ “ഏജന്റുമാരുടെ” പങ്കുണ്ടെന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. 

ഭീകരതയെയും വിവിധ രാജ്യാന്തര കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിന് ഇന്റലിജൻസ് പങ്കിടൽ വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചുള്ള ചർച്ചകളും അജണ്ടയിലുണ്ടെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. 

നിരവധി പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള തന്റെ സഹപ്രവർത്തകരുമായി ഡോവൽ നേരിട്ടുള്ള കൂടിക്കാഴ്ചകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഓസ്‌ട്രേലിയ, ജർമ്മനി, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലെ ഇന്റലിജൻസ് മേധാവികൾ ചർച്ചകളിൽ പങ്കെടുക്കും.

ഇന്തോ-പസഫിക് മേഖലയിലേക്കുള്ള ബഹുരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി തുൾസി ഗബ്ബാർഡ് ശനിയാഴ്ച ഇന്ത്യയിലെത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ജപ്പാൻ, തായ്‌ലൻഡ്, ഫ്രാൻസ് എന്നിവിടങ്ങളും അവർ സന്ദർശിക്കുമെന്നാണ് കരുതുന്നത്. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ആദ്യ ഉന്നതതല ഇന്ത്യ സന്ദർശനമാണിത്.

കോൺക്ലേവിൽ പങ്കെടുക്കുന്നതിന് പുറമേ ഗബാഡ്, യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ഡോവലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.