19 December 2024, Thursday
KSFE Galaxy Chits Banner 2

ഡല്‍ഹി സര്‍വകലാശാല അംബേദ്കറുടെ പാഠഭാഗം ഒഴിവാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
May 23, 2023 9:09 pm

ഭരണഘടനാ ശില്പി ഡോ. ബി ആര്‍ അംബേദ്കറുടെ തത്വശാസ്ത്ര സംബന്ധിയായ പാഠഭാഗം ഒഴിവാക്കാന്‍ ഡല്‍ഹി സര്‍വകലാശാല സ്റ്റാന്റിങ് കമ്മിറ്റി തീരുമാനം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് തീരുമാനം. നടപടി പിന്‍വലിക്കണമെന്നും ഇത്തരം നീക്കം അനുവദിക്കില്ലെന്നും കാട്ടി തത്വശാസ്ത്ര വിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്ത് വന്നു. 

ബിരുദ- ബിരുദാനന്തര കോഴ്സുകളിലെ സിലബസില്‍ നിന്നാണ് പാഠഭാഗം ഒഴിവാക്കുന്നത്. ബിഎ തത്വശാസ്ത്ര വിഭാഗത്തിലെ പാഠപുസ്തകത്തില്‍ നിന്ന്, രാജ്യം ആരാധിക്കുന്ന മഹാനായ അംബേദ്കറുടെ പാഠഭാഗം ഒഴിവാക്കാനുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്ന് അവര്‍ പറഞ്ഞു. 

10, 12 ക്ലാസുകളിലെ പാഠപുസ്തകത്തില്‍ നിന്ന് ഗാന്ധിജി, മുഗള്‍ സാമ്രാജ്യം, ഗുജറാത്ത് കലാപം എന്നിവ ഒഴിവാക്കിയ നടപടിക്ക് സമാനമായി നടത്തുന്ന സിലബസ് പരിഷ്കരണം സര്‍വകലാശാലയില്‍ വിലപ്പോവില്ലെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും പറഞ്ഞു. എന്നാല്‍ പാഠഭാഗം പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അത്തരമൊരു നിര്‍ദേശം സമിതിക്ക് മുന്നില്‍ വന്നതേയുള്ളുവെന്നും സ്റ്റാന്റിങ് കമ്മിറ്റി തലവന്‍ ബല്‍റാം പാനി പറഞ്ഞു. പുതിയ കോഴ്സുകളും പഴയ കോഴ്സുകളും സംയോജിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. 

Eng­lish Summary;Delhi Uni­ver­si­ty has dropped Ambed­kar’s course

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.